'നികുതി തർക്കങ്ങൾ പരിഹരിക്കാം'; 'വിവാദ് സേ വിശ്വാസ്' പദ്ധതി ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

നികുതികൾ ലഘൂകരിക്കാനും നികുതിദായകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനും വ്യവഹാരങ്ങൾ കുറയ്ക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു

dot image

നികുതി ത‍ർക്കങ്ങൾ പരിഹിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ തുടക്കം കുറിക്കുന്ന 'വിവാദ് സേ വിശ്വാസ്' പദ്ധതി ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. നികുതി തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി വ്യവഹാരങ്ങൾ കുറയ്ക്കുകയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സുപ്രീം കോടതി, ഹൈക്കോടതികൾ, ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണൽ, കമ്മീഷണർ/ജോയിൻ്റ് കമ്മീഷണർ (അപ്പീലുകൾ) എന്നിവയുൾപ്പെടെ വിവിധ കോടതികളിലും ട്രൈബ്യൂണലുകളിലും തീർപ്പാകാതെ കിടക്കുന്ന ആദായനികുതി തർക്കങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന നികുതിദായകർക്ക് സഹായകരമാകുന്നതാണ് ഈ പദ്ധതി. തർക്ക പരിഹാര പാനലിന് (ഡിആർപി) മുമ്പാകെയുള്ള കേസുകളും ആദായനികുതി കമ്മീഷണറുടെ മുമ്പാകെയുള്ള റിവിഷൻ ഹർജികളും 'വിവാദ് സേ വിശ്വാസ്' പദ്ധതിയുടെ കീഴിൽ വരും.

2.7 കോടി പ്രത്യക്ഷ നികുതി കേസുകൾ പരിഹരിക്കാൻ പദ്ധതി സഹായിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നത്. ഏകദേശം 35 ലക്ഷം കോടി രൂപയുടേതാണ് ഈ കേസുകൾ. നികുതികൾ ലഘൂകരിക്കാനും നികുതിദായകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനും വ്യവഹാരങ്ങൾ കുറയ്ക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.

തർക്കങ്ങൾ പരിഹരിക്കാനും നിയമപരമായ വ്യവഹാരങ്ങൾക്ക് വേണ്ടി വരുന്ന കൂടുതൽ ചെലവുകൾ ഒഴിവാക്കാനും ഈ പദ്ധതി കമ്പനികൾക്ക് അവസരമൊരുക്കുന്നുവെന്നാണ് നികുതി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നിരുന്നാലും, തീരുമാനമെടുക്കുന്നതിന് മുമ്പ് സ്കീമിൻ്റെ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വിലയിരുത്താനും അവർ ബിസിനസ് കമ്പനികളെ ഉപദേശിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us