പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ടുകൾക്കായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

പ്രായപൂർത്തിയാകാത്തവരുടെ പേരിലുള്ള പിപിഎഫ് അക്കൗണ്ടുകളെ സംബന്ധിച്ചുള്ളതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റുകളിലൊന്ന്

dot image

പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ടുകൾക്കായുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ധനമന്ത്രാലയം പുറത്തിറക്കി.ഇന്ന് മുതല്‍ ( 2024 ഒക്ടോബർ 1) ഇത് പ്രാബല്യത്തിൽ വരും. പിപിഎഫ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് കാര്യക്ഷമമാക്കുന്നതിനാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്. പ്രായപൂർത്തിയാകാത്തവർ, ഒന്നിലധികം അക്കൗണ്ടുകളുള്ള വ്യക്തികൾ, പ്രവാസി ഇന്ത്യക്കാർ (എൻആർഐകൾ) എന്നിവ‍രുടെ പിപിഎഫ് അക്കൗണ്ടുകൾക്കാണ് ഇത് പ്രത്യേക ശ്രദ്ധ നൽകുന്നത്.

പ്രായപൂർത്തിയാകാത്തവരുടെ പേരിലുള്ള പിപിഎഫ് അക്കൗണ്ടുകളെ സംബന്ധിച്ചുള്ളതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റുകളിലൊന്ന്. പുതിയ അപ്‍ഡേറ്റ് പ്രകാരം, പ്രായപൂർത്തിയാകാത്തയാൾക്ക് 18 വയസ്സ് തികയുന്നത് വരെ പിപിഎഫ് അക്കൗണ്ടുകൾക്ക്. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് (POSA) ബാധകമായ നിരക്കിൽ പലിശ ലഭിക്കും. അവർ പ്രായപൂർത്തിയാകുന്നതോടെ സാധാരണ പിപിഎഫ് പലിശ നിരക്കുകൾ ബാധകമാകും. കൂടാതെ ഇവ‍ർ പ്രായപൂർത്തിയായ തീയതി മുതൽ ഈ അക്കൗണ്ടുകളുടെ മെച്യൂരിറ്റി കാലയളവ് കണക്കാക്കും.

ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന, ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾ ഉള്ള വ്യക്തികൾക്ക്, പലിശ എങ്ങനെ കണക്കാക്കുമെന്നും പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നു. പ്രാഥമിക അക്കൗണ്ട് വാർഷിക നിക്ഷേപ പരിധിയായ 1.5 ലക്ഷം രൂപയ്ക്കുള്ളിൽ തുടരുന്നിടത്തോളം സ്കീം നിരക്കിൽ പലിശ ലഭിക്കുന്നത് തുടരും. എല്ലാ അക്കൗണ്ടുകളിലുമുള്ള മൊത്തം ബാലൻസ് ഈ പരിധിക്ക് താഴെയാണെങ്കിൽ,‌ സെക്കൻഡറി അക്കൗണ്ടിലെ അധിക ബാലൻസ് പ്രാഥമിക അക്കൗണ്ടിലേക്ക് കൂട്ടിച്ചേ‍ർക്കും. സെക്കൻഡറി അക്കൗണ്ടിൽ ഈ പരിധിക്ക് മുകളിൽ എന്തെങ്കിലും ബാലൻസ് ബാക്കിയുണ്ടെങ്കിൽ അത് പലിശയൊന്നുമില്ലാതെ തിരികെ നൽകും. പ്രൈമറി, സെക്കൻഡറി എന്നിവയ്‌ക്കപ്പുറമുള്ള ഏതെങ്കിലും അധിക അക്കൗണ്ടുകൾക്ക് പലിശ ലഭിക്കില്ല. നിക്ഷേപകർക്ക് അവരുടെ പ്രാഥമിക നിക്ഷേപങ്ങളിൽ നിന്ന് ഇപ്പോഴും പ്രയോജനം ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം കൂടുതൽ അക്കൗണ്ടുകൾ കൈവശം വയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനും ഈ മാറ്റം ലക്ഷ്യമിടുന്നു.

നിലവിൽ പിപിഎഫ് അക്കൗണ്ടുകൾ കൈവശം വച്ചിരിക്കുന്ന എൻആർഐകളെയും പുതിയ മാർഗനിർദേശങ്ങൾ പരി​ഗണിക്കുന്നുണ്ട്. ഈ അക്കൗണ്ട് ഉടമകൾക്ക് കാലാവധി പൂർത്തിയാകുന്നതുവരെ അവരുടെ അക്കൗണ്ടുകൾ നിലനിർത്താം. എന്നിരുന്നാലും, അവർക്ക് 2024 സെപ്റ്റംബർ 30 വരെ മാത്രമുള്ള പലിശയേ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍ ലഭിക്കുകയുള്ളു. ഈ തീയതിക്ക് ശേഷം, ഈ അക്കൗണ്ടുകൾ ഫോം എച്ച്-ൽ പറഞ്ഞിരിക്കുന്ന നിർദ്ദിഷ്ട റസിഡൻസി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ പലിശയൊന്നും ലഭിക്കില്ല. പിപിഎഫ് അക്കൗണ്ടുകൾ സജീവമായിരിക്കെ എൻആർഐകളായി മാറിയ ഇന്ത്യൻ പൗരന്മാരെയാണ് പുതിയ ക്രമീകരണം പ്രധാനമായും ബാധിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us