ഇന്ത്യയിലെ കോടീശ്വരന്മാർക്ക് സമ്പത്ത് കുമിയുന്നു; 100 അതിസമ്പന്നരുടെ സംയോജിത സമ്പത്ത് 1 ട്രില്യൻ ഡോളർ!

ഒന്നാം മോ​ദി സർക്കാരിൻ്റെ കാലം മുതലുള്ള കണക്കുകൾ നോക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 മുതലാളിമാരുടെ മൊത്തം ആസ്തി കഴിഞ്ഞ 10 വർഷം കൊണ്ട് മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

dot image

ഇന്ത്യയിലെ കോടീശ്വരന്മാരുടെ സമ്പത്ത് ട്രില്യൺ ഡോളർ മാർക്ക് പിന്നിട്ടതായി ഫോർബ്സ് റിപ്പോർട്ട്. ഇന്ത്യയിലെ സമ്പന്നരായ 100 വ്യക്തികളുടെ സംയോജിത സമ്പത്ത് 1 ട്രിലൃണിൽ കവിഞ്ഞുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2024ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 3 ട്രില്യൺ ഡോളറിന് മുകളിൽ നേട്ടമുണ്ടാക്കുമെന്ന നിഗമനങ്ങൾക്കിടെയാണ് ഇന്ത്യയിലെ 100 കോടീശ്വരന്മാരുടെ സമ്പത്ത് 1 ട്രില്യൻ ഡോളർ കവിഞ്ഞെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. 2019 മുതലുള്ള കണക്കെടുത്താൽ സമ്പന്നരുടെ ആസ്തി ഇരട്ടിയിലേറെ വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം മാത്രം 316 ബില്ലൃനാണ് സമ്പന്നരുടെ മാത്രം ആസ്തിയിലേക്ക് കൂട്ടിചേർത്തത്. ഇത് മൊത്തത്തിൽ 40% വളർച്ചയാണ് കാണിക്കുന്നത്. ഇതിൽ തന്നെ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിയുടെ സമ്പത്തിൽ ഈ വർഷം മാത്രം 27.5 ബില്ല്യൺ ഡോളറായാണ് വർദ്ധിച്ചത്. നിലവിൽ അംബാനിയുടെ മൊത്തം ആസ്തി 119.5 ഡോളറായി മാറിയിട്ടുണ്ടെന്നാണ് ഫോർബ്സിൻ്റെ കണക്ക്.

ലിസ്റ്റിൽ അര ഡസൻ ആളുകളുടെ ആസ്തി 10 ബില്യൺ ഡോളറിലധികം വർദ്ധിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അഞ്ച് സമ്പന്നർ ചേർന്ന് ഏകദേശം 120 ബില്യൺ ഡോളറാണ് സമ്പാദിച്ചിട്ടുള്ളത്. മാത്രമല്ല ലിസ്റ്റിലെ ഭൂരിഭാഗം വ്യക്തികളും 80 ശതമാനത്തിലധികം വർദ്ധനവാണ് അവരുടെ സമ്പത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. അവരിൽ 58 പേർ കുറഞ്ഞത് 1 ബില്യൺ ഡോളറെങ്കിലും നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഓഹരി വിപണിയിൽ ഇത് വലിയ കുതിച്ചു ചാട്ടമാണുമുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബിഎസ്ഇ സെൻസെക്സ് 30 ശതമാനം ഉയർന്നു.

Source: Forbes

മുകേഷ് അംബാനി സമ്പന്ന പട്ടികയിൽ ഒന്നാമത് നിൽക്കുമ്പോൾ തൊട്ടു പിന്നാലെ ​ഗൗതം അദാനി ഈ വ‌ർഷം മാത്രം 48 ബില്ല്യൺ ആസ്തിയാണ് നേടിയെടുത്തത്. ഇത് അദാനിയുടെ മൊത്തം ആസ്തിയെ 116 ബില്ല്യണിലേക്ക് എത്തിച്ചു. ഹിൻഡൻബെർ​ഗ് റിപ്പോർട്ടിൽ ഇടിഞ്ഞ അ​ദാനി ഗ്രൂപ്പിൻ്റെ വിശ്വാസ്യത വീണ്ടെടുക്കാൻ കഴിഞ്ഞെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സത്രീയും അതേ സമയം ഇന്ത്യയിലെ 3-ാമത്തെ സമ്പന്നയായ വ്യക്തിയുമായ ഒപി ജിൻഡാൽ ഗ്രൂപ്പിൻ്റെ മേധാവി സാവിത്രി ജിൻഡാൽ 43.7 ബില്ല്യൺ ഡോളറിന് ഉടമയാണ്. നരേന്ദ്ര മോദി സർക്കാറിൻ്റെ മൂന്നാം ഊഴത്തിലും വലിയ കുതിപ്പാണ് സമ്പന്നരുടെ പട്ടികയിൽ ഉണ്ടായിരിക്കുന്നത്. ഒന്നാം മോ​ദി സർക്കാരിൻ്റെ കാലം മുതലുള്ള കണക്കുകൾ നോക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 കോടീശ്വരന്മാരുടെ മൊത്തം ആസ്തി കഴിഞ്ഞ 10 വർഷം കൊണ്ട് മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. അതിൽ തന്നെ ഇതാദ്യമായാണ് 1ട്രില്യൺ ഡോളറിന് മുകളിലേക്ക് കണക്കുകൾ എത്തുന്നത്.
അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം സ്വന്തമാക്കിയതായി കഴിഞ്ഞ ആഗസ്റ്റ് അവസാനം ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക വെളിപ്പെടുത്തിയിരുന്നു. 1.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയെന്നായിരുന്നു ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക വ്യക്തമാക്കിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് കണക്ക് തയ്യാറാക്കിയതെന്നായിരുന്നു ഹുറൂൺ പട്ടികയിലെ അവകാശവാദം. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ് അംബാനിയും കുടുംബവും രണ്ടാമതാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

2024-ലെ ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നർ (ഫോർബ്സ് പട്ടിക പ്രകാരം)

1.മുകേഷ് അംബാനി : $119.5 ബില്യൺ
2.ഗൗതം അദാനി : 116 ബില്യൺ ഡോളർ
3.സാവിത്രി ജിൻഡാൽ : $43.7 ബില്യൺ
4.ശിവ് നാടാർ : $40.2 ബില്യൺ
5.ദിലീപ് ഷാംഗ്‌വി : 32.4 ബില്യൺ ഡോളർ
6.രാധാകിഷൻ ദമാനി : $31.5 ബില്യൺ
7.സുനിൽ മിത്തൽ : 30.7 ബില്യൺ ഡോളർ
8.കുമാർ ബിർള : $24.8 ബില്യൺ
9.സൈറസ് പൂനവല്ല : $24.5 ബില്യൺ
10.ബജാജ് കുടുംബം : $23.4 ബില്യൺ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us