700 കാറുകൾ, 58 വിമാനങ്ങൾ; പുടിൻ്റേത് അമ്പരിപ്പിക്കുന്ന സമ്പാദ്യങ്ങൾ എന്ന് വെളിപ്പെടുത്തൽ

പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നുകൊണ്ട് ഒരു വർഷം മാത്രം പുടിൻ വാങ്ങുന്ന ശമ്പളം 1.18 കോടി രൂപയാണ്

dot image

ലോകത്തെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയനേതാവ് ആരായിരിക്കും? അമേരിക്ക, ബ്രിട്ടൻ, ചൈന ഇവിടങ്ങളിലെ ഏതെങ്കിലും ഭരണാധികാരി എന്നാണ ചിന്തിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരിയെന്ന് ഖ്യാതിയുള്ള വ്ളാദിമിർ പുടിനാണ് ലോകത്തെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയ നേതാവ്.

ഒരു വർഷം പ്രസിഡന്റ് സ്ഥാനത്തിൽ ഇരുന്നുകൊണ്ട് മാത്രം പുടിൻ വാങ്ങിക്കുന്ന ശമ്പളം 1.18 കോടി രൂപയാണ്. എന്നാൽ പുടിന്റെ ഔദ്യോഗിക രേഖകളിലൊന്നും ഈ കണക്ക് കാണില്ല എന്ന് മാത്രം !

ബിൽ ട്രൗഡർ എന്ന ഒരു റഷ്യൻ നിക്ഷേപകനാണ് പുടിന്റെ ഈ വരുമാനവിവരങ്ങളെല്ലാം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക സ്വത്ത് വിവരങ്ങളിൽ പുടിന് ആകെയുള്ളത് ഒരു 800 സ്‌ക്വയർ ഫൂട്ട് അപ്പാർട്മെന്റും, 3 കാറുകളുമാണ്. എന്നാൽ സത്യം ഇങ്ങനെയല്ലത്രേ!

പുടിൻ്റെ വസതിയായ ബ്ലാക്ക് സീ മാൻഷനിൽ അതിഗംഭീര സൗകര്യങ്ങളാണ് ഉള്ളതത്രെ. സ്വിമിങ് പൂൾ, ഗ്രീക്ക് ദേവതമാരുടെ ശില്പങ്ങൾ, ഐസ് ഹോക്കി റിങ്, കാസിനോ, നൈറ്റ് ക്ലബ് തുടങ്ങിയ സൗകര്യങ്ങളാണ് ബ്ലാക്ക് സീ മാൻഷനിൽ ഉള്ളത്. വസതിയിലെ ഫർണിച്ചറുകളുടെ മാത്രം വില 5 ലക്ഷം ഡോളർ വരുമെത്രേ! ഇറ്റാലിയൻ ടേയ്‌ലെറ്റ്‌ ബ്രഛുകൾ അടക്കം ഉള്ള ബാത്ത്റൂമിന് മാത്രം 850 ഡോളർ ചെലവ് വരുമെന്നാണ് വെളിപ്പെടുത്തൽ. ഇവയെയെല്ലാം പരിപാലിക്കുന്നതിന് മാത്രം 40 ജോലിക്കാരാണ്. അവർക്ക് നൽകാനുള്ള ശമ്പള ഇനത്തിൽ ഒരുവർഷം വേണ്ടതാകട്ടെ വേണ്ടത് 2 മില്യൺ ഡോളറാണെന്നാണ് ബിൽ ട്രൗഡറുടെ വെളിപ്പെടുത്തൽ.

ഇവയെല്ലാം കൂടാതെ 19 പവർ ഹൗസുകൾ, 700 കാറുകൾ, 58 വിമാനങ്ങളും ഹെലികോപ്റ്ററുകളും, ഒപ്പം 716 ഡോളർ വിലവരുന്ന, 'ദി ഫ്ലയിങ് ക്രെംലിൻ' എന്ന പേരിലുള്ള ഒരു വിമാനവുമുണ്ട് പുടിന്. വാച്ചുകളാണ് പുടിന്റെ മറ്റൊരു വീക്നെസ്. വാർഷിക വരുമാനത്തിൻ്റെ ആറ് മടങ്ങ് വില വരുന്നതാണ് ഈ വാച്ചുകളുടെ മൊത്തം വില എന്നതാണ് റിപ്പോർട്ട്. എന്നാൽ ഇവയെല്ലാം ട്രൗഡറുടെ വിലയിരുത്തലുകളും കണ്ടെത്തലുകളും മാത്രമാണ് എന്നതല്ലാതെ യാതൊരു ആധികാരികതയും ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us