രൂപയുടെ മൂല്യം ഉയര്‍ന്നു; ഓഹരി വിപണിയിലും മുന്നേറ്റം

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു

dot image

രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു പൈസയുടെ വര്‍ധനയോടെ 84.40 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇന്നലെ നാലുപൈസയുടെ നേട്ടത്തോടെ 84.42 രൂപ എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ഓഹരി വിപണിയിലെ തിരിച്ചുവരവും ഡോളറിന്റെ മൂല്യം ഇടിഞ്ഞതുമാണ് രൂപയ്ക്ക് ഗുണമായത്.

അതേസമയം, ഇന്ത്യയുടെ പ്രധാന ആശ്രയമായ ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.19 ശതമാനം വര്‍ധനയോടെ ബാരലിന് 73.44 ഡോളര്‍ എന്ന നിലയിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നത്. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നത് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്.

ഇന്ന് ഓഹരി വിപണി തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് നേട്ടത്തോടെ 78000 കടന്നിരിക്കുകയാണ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എന്‍ടിപിസി ഓഹരികളാണ് മുന്നേറ്റം ഉണ്ടാക്കുന്നത്.

Content Highlights: rupee rises 2 paise to against us dollar in early trade

dot image
To advertise here,contact us
dot image