ഫോബ്സ് പട്ടികയിലും കൂപ്പുകുത്തി ഗൗതം അദാനി; നേരിട്ടത് വന്‍ നഷ്ടം

ഓഹരി വിപണിയിലും നേരത്തെ അദാനി ഗ്രൂപ്പിന് തിരിച്ചടി നേരിട്ടിരുന്നു

dot image

മുംബൈ: യുഎസില്‍ കൈക്കൂലി, തട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഫോബ്സ് പട്ടികയിലും കൂപ്പുകുത്തി ഗൗതം അദാനി. ഫോബ്സ് പട്ടിക പ്രകാരം 10.5 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 69.8 ബില്യണ്‍ ഡോളറായിരുന്ന അദാനിയുടെ സമ്പത്ത് ആരോപണങ്ങള്‍ക്ക് പിന്നാലെ 58.5 ബില്യണ്‍ ഡോളറായി കുറഞ്ഞതായാണ് ഫോബ്സ് പുറത്തുവിട്ട് കണക്കുകൾ വ്യക്തമാക്കുന്നത്. 22-ാം സ്ഥാനത്തുനിന്നും 25-ാം സ്ഥാനത്തേക്കാണ് അദാനി ഗ്രൂപ്പ് വീണത്.

20 വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോജ്ജ വിതരണ കരാറുകള്‍ നേടാന്‍ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നുമാണ് അദാനി ഗ്രൂപ്പിനെതിരായ കേസ്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ ആരോപണം പുറത്തുവന്നതോടെയാണ് അദാനി ഗ്രൂപ്പുകള്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടായത്.

ഗൗതം അദാനി ഗ്രൂപ്പിനെതിരായ കേസിന് പിന്നാലെ നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടിരുന്നു. മാത്രമല്ല അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ പത്തുമുതല്‍ 20 ശതമാനം വരെയാണ് ഇടിഞ്ഞത്. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഹിന്‍ഡാല്‍കോ എന്നി ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ എസ്ബിഐ, എന്‍ടിപിസി, ബിപിസിഎല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.

Content Highlight: Gautam Adani's net worth declines by billions amid bribery case says forbes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us