ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിക്കുക, ഡിസംബർ മുതൽ പുതിയ മാറ്റങ്ങൾ

എസ്ബിഐ, എയു സ്‌മോൾ ഫിനാൻസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങി വിവിധ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് സേവനത്തിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം

dot image

ഡിസംബർ മാസം മുതൽ പുതിയ മാറ്റങ്ങളുമായി വിവിധ ബാങ്കുകളിലെ ക്രെഡിറ്റ് കാർഡുകൾ. എസ്ബിഐ, എയു സ്‌മോൾ ഫിനാൻസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങി വിവിധ ബാങ്കുകളാണ് ക്രെഡിറ്റ് കാർഡ് സേവനത്തിൽ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുന്നത്. റിവാർഡ് പോയിന്റ് റിഡംപ്ഷൻ, പൊതു നിബന്ധനകൾ, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റ് തുടങ്ങിയവയിലാണ് ക്രെഡിറ്റ് കാർഡുകൾ മാറ്റം വരുത്തിയത്.

എയു സ്‌മോൾ ഫിനാൻസ് ബാങ്ക് അതിന്റെ റിവാർഡ് പോയിന്റുകൾ പരിഷ്‌കരിച്ചപ്പോൾ, ആക്‌സിസ് ബാങ്ക് മിക്ക ക്രെഡിറ്റ് കാർഡുകളുടെയും പൊതുവായ നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റങ്ങൾ വരുത്തി. എസ്ബിഐ യൂട്ടിലിറ്റി ബിൽ പേയ്മെന്റ് ഫീസ് പുതുക്കിയപ്പോൾ, യെസ് ബാങ്ക് റിവാർഡ് പോയിന്റ് റിഡംപ്ഷൻ രീതിയാണ് പരിഷ്‌ക്കരിച്ചത്.

വിവിധ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് സേവനത്തിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം,

എയു സ്‌മോൾ ഫിനാൻസ് ബാങ്ക്

2024 ഡിസംബർ 22 മുതൽ എയു ബാങ്കിന്റെ Ixigo AU ക്രെഡിറ്റ് കാർഡിനുള്ള റിവാർഡ് പോയിന്റിൽ കാര്യമായ മാറ്റങ്ങൾ നിലവിൽ വരും. വിദ്യാഭ്യാസ ആവശ്യങ്ങൾ, സർക്കാർ സേവനങ്ങൾ, വാടക, ബിബിപിഎസ് ഇടപാടുകൾ എന്നിവയ്ക്ക് കാർഡിൽ ഇനി മുതൽ റിവാർഡ് പോയിന്റ് ഉണ്ടാവില്ല.

അന്താരാഷ്ട്ര ഇടപാടുകളിലും ഇനിമുതൽ റിവാർഡ് പോയിന്റുകൾ ഉണ്ടാവില്ല. ഡിസംബർ 23 മുതൽ Ixigo AU ക്രെഡിറ്റ് കാർഡിൽ ബാങ്ക് 0% ഫോറെക്‌സ് മാർക്ക്അപ്പ് അവതരിപ്പിച്ചതിനെ തുടർന്നാണ് ഇത്. യുട്ടിലിറ്റി യൂസേജ്, ടെലികോം സർവീസുകൾ, ഇൻഷൂറൻസ് എന്നിവയ്ക്ക് ഓരോ 100 രൂപയുടെ ഉപയോഗത്തിന് 1 റിവാർഡ് പോയിന്റ് വീതം നേടാനാവും. ഇൻഷുറൻസ് ചെലവുകൾക്കായി ഓരോ ഇടപാടിനും കാർഡുടമകൾക്ക് പരമാവധി 100 റിവാർഡ് പോയിന്റുകൾ വരെ നേടാനാകും.

ആക്‌സിസ് ബാങ്ക്

എയർടെൽ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ എയർടെൽ താങ്ക്‌സ് പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കൾക്ക് റീചാർജിൽ 25% ക്യാഷ്ബാക്ക് ലഭിക്കും അതേസമയം നിലവിൽ ഉപയോഗമില്ലാത്തതോ പുതിയതോ ആയ കണക്ഷനുകൾക്ക് ഈ ക്യാഷ് ബാക്ക് ലഭിക്കില്ല. ഈ ക്രെഡിറ്റ് കാർഡിന് ബാധകമായ ഫിനാൻസ്/പലിശ നിരക്കുകൾ പ്രതിമാസം 3.6% എന്ന നിലവിലെ നിരക്കിൽ നിന്ന് പ്രതിമാസം 3.75% എന്ന പുതുക്കിയ നിരക്കിലായിരിക്കും ഈടാക്കുക.

ഇതിന് പുറമെ ചെക്ക് റിട്ടേൺ അല്ലെങ്കിൽ ഡിസോണർ ഫീ അല്ലെങ്കിൽ ഓട്ടോ ഡെബിറ്റ് റിവേഴ്‌സൽ എന്നിവയ്ക്ക് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ ഫീസ് 450-ൽ നിന്ന് 500 രൂപയായി പരിഷ്‌കരിക്കും. കുടിശ്ശികയുള്ള മിനിമം തുക (MAD) അടയ്ക്കുന്നതിന് വീഴ്ച്ച വരുത്തിയാൽ ബിൽ തുകയിൽ 100 രൂപ അധികമായി ഈടാക്കും. ആക്‌സിസിന്റെ റിസർവ് ക്രെഡിറ്റ് കാർഡ്, അറ്റ്ലസ്, ബർഗണ്ടി, ഒളിമ്പസ്, മാഗ്‌നസ് എന്നിവയ്ക്ക് ഇത് ബാധകമായിരിക്കും.

എസ്ബിഐ

ഒരു ബില്ലിംഗ് കാലയളവിൽ നടത്തിയ യൂട്ടിലിറ്റി പേയ്മെന്റുകളുടെ ആകെ തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ 1% ഫീസ് 2024 ഡിസംബർ 1 മുതൽ ഈടാക്കും. ടെലിഫോൺ, മൊബൈൽ, വൈദ്യുതി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവ യൂട്ടിലിറ്റി പേയ്മെന്റുകളിൽ ഉൾപ്പെടുന്നതാണ്. യൂട്ടിലിറ്റി പേയ്മെന്റുകളുടെ മൊത്തം തുകയുടെ 1%മാണ് അധികമായി ഈടാക്കുക.

യെസ് ബാങ്ക്

യെസ് ബാങ്കിന്റെ വിവിധ കാർഡുകളിലെ റിവാർഡ് പോയിന്റ് റിഡീംഷനിലാണ് ഡിസംബർ 1 മുതൽ മാറ്റം വന്നത്. യെസ് ബാങ്കിന്റെ MARQUEE ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫ്‌ലൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിന് യെസ് റിവാർഡ്‌സ് പോയിന്റുകൾ റിഡീം ചെയ്യുമ്പോൾ, ഒരു കലണ്ടർ മാസത്തിൽ നിങ്ങൾക്ക് മൊത്തം ഇൻവോയ്‌സ് മൂല്യത്തിന്റെ 70 ശതമാനമോ അല്ലെങ്കിൽ 3 ലക്ഷം യെസ് റിവാർഡ്‌സ് പോയിന്റുകളോ ഇതിൽ ഏതാണോ കുറവ് അതായിരിക്കും റിഡീം ചെയ്യാൻ സാധിക്കുക.

യെസിന്റെ RESERV ക്രെഡിറ്റ് കാർഡുകളിലെ റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് ഫ്‌ലൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യുമ്പോൾ, ഒരു കലണ്ടർ മാസത്തിൽ നിങ്ങൾക്ക് മൊത്തം ഇൻവോയ്‌സ് മൂല്യത്തിന്റെ 70% അല്ലെങ്കിൽ 2 ലക്ഷം യെസ് റിവാർഡ്‌സ് പോയിന്റുകളോ ഇതിൽ ഏതാണോ കുറവ് അത് ഉപയോഗിക്കാൻ സാധിക്കും.

യെസിന്റെ തന്നെ മറ്റ് ക്രെഡിറ്റ് കാർഡുകളിൽ ഫ്‌ലൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിന് ഒരു കലണ്ടർ മാസത്തിൽ നിങ്ങൾക്ക് മൊത്തം ഇൻവോയ്‌സ് മൂല്യത്തിന്റെ 70 ശതമാനമോ അല്ലെങ്കിൽ 1 ലക്ഷം യെസ് റിവാർഡ്‌സ് പോയിന്റുകളോ ഇതിൽ ഏതാണോ കുറവ്, അത് റിഡീം ചെയ്യാം.

Content Highlights: What are the made by various banks changes in credit card services since December?

dot image
To advertise here,contact us
dot image