ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലു പൈസയുടെ നഷ്ടത്തോടെ 84.76 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. 13 പൈസയുടെ നഷ്ടത്തോടെ 84.72 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ് ചെയ്തത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രതികൂലമായ റിപ്പോര്‍ട്ടുകളും മൂല്യം ഇടിയുന്നതിന് കാരണമാകുന്നുണ്ട്.
ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് വിപണിയെ സ്വാധീനിക്കുന്നതിനൊപ്പം അസംസ്‌കൃത എണ്ണ വില ഉയരുമെന്ന സൂചനകളും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.
അതേസമയം ഓഹരി വിപണി ഇന്നലത്തെ പോലെ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 300 പോയിന്റ് നേട്ടത്തോടെ ബിഎസ്ഇ സെന്‍സെക്‌സ് 80,500 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 24,300 പോയിന്റിന് മുകളിലാണ്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.
Content Highlights: Rupee falls 4 paise to all time low of against us dollar in early ntrade