റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ തിരിച്ചുകയറി. ഡോളറിനെതിരെ നാലുപൈസയുടെ നേട്ടമാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയ്ക്ക് ഉണ്ടായത്. 84.71 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം.
ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജിച്ചതും അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.
ഓഹരി വിപണി ഇന്നും നേട്ടത്തിലാണ് ആരംഭിച്ചിരിക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 200 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
അതേസമയം, രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം വീണ്ടും തിരിച്ചുകയറി. ചൊവ്വാഴ്ച പവന് 320 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും കൂടിയത്.
Content Highlights: rupee rises 4 paise to against us dollar in early trade