ചൈനയുടെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ലക്ഷ്യം കണ്ടില്ലേ? വളർച്ചനിരക്ക് കുറഞ്ഞു, നേട്ടം ഇന്ത്യക്കോ?

സാമ്പത്തിക രംഗം ഉത്തേജിപ്പിക്കാനായി ചെെന കൊണ്ടുവന്ന പദ്ധതികൾ ലക്ഷ്യം കാണുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

dot image

ചൈനയുടെ പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലപ്രാപ്തി നേടുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലാണെന്ന് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി.

രാജ്യത്തെ റീട്ടേയിൽ വിൽപ്പന കഴിഞ്ഞ വർഷത്തെക്കാൾ മൂന്ന് ശതമാനം വർദ്ധിച്ചെങ്കിലും ഇത് ഒക്ടോബറിലെ വർദ്ധനവിനെക്കാൾ കുറവാണ്. ഒക്ടോബറിൽ 4.85 ശതമാനം വർദ്ധനയാണ് റിട്ടെയിൽ വിൽപ്പനയിൽ ഉണ്ടായത്. 5 ശതമാനമായിരിക്കും വളർച്ച നിരക്ക് എന്നായിരുന്നു ബ്ലൂംബെർഗ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ സർവേ പ്രകാരമുള്ള വിലയിരുത്തല്‍.

സാമ്പത്തിക രംഗം ഉത്തേജിപ്പിക്കാനായി കൊണ്ടുവന്ന പദ്ധതികൾ ലക്ഷ്യം കാണുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024 വർഷത്തിൽ ചൈന അഞ്ച് ശതമാനം വളർച്ച കൈവരിക്കുമെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതൽ വളർച്ച നിരക്ക് ആവശ്യമാണെന്നാണ് വിലയിരുത്തുന്നത്.

ചൈനയുടെ പ്രതിസന്ധി ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെ ചൈന സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കുകയും ചൈനയിലേക്കും അമേരിക്കയിലേക്കും നിക്ഷേപങ്ങൾ മാറ്റുകയും ചെയ്തിരുന്നു.

ഇത് ഓഹരിവിപണിയെ കാര്യമായി ബാധിക്കുകയും രൂപയുടെ മൂല്യം ഇടിക്കുകയും ചെയ്തിരുന്നു. എന്നാൽ ചൈനയുടെ സാമ്പത്തിക പദ്ധതികൾ പ്രതീക്ഷിച്ചപോലെ ഫലപ്രാപ്തി എത്താതിരുന്നതോടെ നിക്ഷേപകർ ഇന്ത്യയിലേക്ക് തിരികെ വരുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമെ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഇന്ത്യയിലേക്കുള്ള വിദേശ നാണ്യവരവ് വർധിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഇതിന്റെ സൂചനകൾ ഇന്ത്യൻ ഓഹരിവിപണിയിൽ കാണിക്കുന്നുണ്ട്. ഡിസംബറിന്റെ ആദ്യ രണ്ടാഴ്ചയിൽ ഇന്ത്യൻ ഓഹരി വിപണിയിൽ 22,766 കോടിയുടെ നിക്ഷേപമാണ് വിദേശത്ത് നിന്ന് എത്തിയത്. ഇതിന് പിന്നാലെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ഇന്ത്യൻ വിപണി ശക്തമാകാൻ കാരണമായിട്ടുണ്ട്.

നേരത്തെ ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ നിന്ന് വ്യാപകമായി നിക്ഷേപം പിൻവലിച്ചിരുന്നു. മൊത്തം പിൻവലിക്കലും നിക്ഷേപവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ 2024ൽ ഇതുവരെ 7747 കോടിയുടെ വിദേശനിക്ഷേപമാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നടന്നിരിക്കുന്നത്.

Content Highlights: China's economic reforms miss the mark benefit for India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us