ഡോളറിനെതിരെ രൂപയുടെ മൂല്യം കൂപ്പുകുത്തി; ഓഹരിവിപണിയും അവസാനിച്ചത് നഷ്ടത്തില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു

dot image

ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഡോളര്‍ ഒന്നിന് ഒന്‍പത് പൈസയുടെ നഷ്ടം നേരിട്ടതോടെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. 84.89 എന്ന നിലയിലേക്കാണ് രൂപയൂടെ മൂല്യം താഴ്ന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടിവും അമേരിക്കന്‍ കടപ്പത്രവിപണി കൂടുതല്‍ അനുകൂലമായതും രൂപയുടെ മൂല്യത്തെ കാര്യമായി തന്നെ സ്വാധീനിച്ചു. 84.83 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് ആറുപൈസയുടെ ഇടിവോടെ 84.89ലേക്ക് കൂപ്പുകുത്തുകയായിരുന്നു. സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് വെള്ളിയാഴ്ച രൂപ തിരിച്ചുകയറിയിരുന്നു. എട്ടുപൈസയുടെ നേട്ടത്തോടെ 84.80 എന്ന തലത്തിലേക്കാണ് തിരിച്ചുകയറിയത്. വ്യാഴാഴ്ച രേഖപ്പെടുത്തിയ 84.88 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയാണ് ഇന്ന് തിരുത്തിയത്.

നഷ്ടത്തിലാണ് ഓഹരിവിപണി ഇന്ന് അവസാനിപ്പിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 384 പോയിന്റിന്റെ നഷ്ടത്തോടെ 81,748 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം രേഖപ്പെടുത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us