കൂപ്പുകുത്തി ഓഹരിവിപണി; രൂപയുടെ മൂല്യവും ഇടിഞ്ഞു

ബിഎസ്ഇ സെന്‍സെക്സ് ആയിരത്തിലേറെ പോയിന്റ് കൂപ്പുകുത്തി

dot image

ഇന്നും കടുത്ത ഇടിവ് നേരിട്ട് ഓഹരി വിപണി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഓഹരി വിപണിയില്‍ ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്സ് ആയിരത്തിലേറെ പോയിന്റ് കൂപ്പുകുത്തി. നിലവില്‍ 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതാണ് പ്രധാനമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. കഴിഞ്ഞ രണ്ടുദിവസം സെന്‍സെക്സ് 1500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

കൂടാതെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 12 പൈസയുടെ നഷ്ടത്തോടെ 85.06 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതും വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്.

Content Highlights: Sensex, Nifty tumble on US Fed Reserve’s hawkish stance on future rate cuts

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us