തിരിച്ചുവരവിന്റെ പാതയില്‍ ഓഹരിവിപണി; എച്ച്ഡിഎഫ്‍സി, റിലയന്‍സ് ഓഹരികളില്‍ കുതിപ്പ്

ഓഹരി വിപണിയില്‍ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

dot image

ഓഹരി വിപണിയില്‍ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 86,847 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 657 പോയിന്റിന്റെ മുന്നേറ്റമാണ് കഴിഞ്ഞയാഴ്ച കാഴ്ചവെച്ചത്. തിരിച്ചുവരവിന്റെ പാതയിലാണ് ഓഹരി വിപണി.

എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, എന്നിവയ്ക്ക് പുറമേ ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നി കമ്പനികളാണ് നേട്ടം ഉണ്ടാക്കിയത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 20,235 കോടിയുടെ മുന്നേറ്റമാണ് ഉണ്ടായത്. 13,74,945 കോടിയായാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. റിലയന്‍സിന് 20,230 കോടിയുടെ നേട്ടം ഉണ്ടായി. 16,52,235 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്.

അതേസമയം എസ്ബിഐ, എല്‍ഐസി, ഇന്‍ഫോസിസ്, ടിസിഎസ് എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു. എസ്ബിഐ 11,557 കോടി, എല്‍ഐസി 8,412 കോടി, ഇന്‍ഫോസിസ് 2,283 കോടി, ടിസിഎസ് 36.18 കോടി എന്നിങ്ങനെയാണ് നാലു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഈ ആഴ്ചയും തുടര്‍ന്നു.

Content Highlights: Stock market this week: Top 5 stocks with the biggest gains and losses

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us