സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ രൂപ; ഓഹരിവിപണിയിലും കനത്ത ഇടിവ്

ബിഎസ്ഇ സെന്‍സെക്സ് 800ലധികം പോയിന്റ് ഇടിഞ്ഞു

dot image

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 23 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. നിലവില്‍ 86.27 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.

അതേസമയം, ഓഹരി വിപണിയും കനത്ത ഇടിവ് നേരിട്ടു. ബിഎസ്ഇ സെന്‍സെക്സ് 800ലധികം പോയിന്റ് ഇടിഞ്ഞു. നിലവില്‍ സെന്‍സെക്സ് 77,000-ത്തില്‍ താഴെയാണ്. നിഫ്റ്റി 23,250 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്.

എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ടിസിഎസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Content Highlights: rupee crashes 23 paise to hit life time low of against us dollar in early trade

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us