തകര്‍ന്നടിഞ്ഞ രൂപ തിരിച്ചുകയറി; ഓഹരിവിപണിയും നേട്ടത്തില്‍

രണ്ടുവര്‍ഷത്തിനിടയില്‍ കഴിഞ്ഞദിവസം ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ട രൂപ ഇന്ന് തിരിച്ചുകയറി

dot image

രണ്ടുവര്‍ഷത്തിനിടയില്‍ കഴിഞ്ഞദിവസം ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ട രൂപ ഇന്ന് തിരിച്ചുകയറി. രൂപയ്ക്ക് ഡോളറിനെതിരെ 21 രൂപയുടെ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. 86.49 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 66 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.70 എന്ന നിലയിലാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. രണ്ടാഴ്ച കൊണ്ട് രൂപയുടെ മൂല്യത്തില്‍ ഒരു രൂപയുടെ തകര്‍ച്ചയാണ് നേരിട്ടത്.

ഡോളര്‍ ദുര്‍ബലമായതും അസംസ്‌കൃത എണ്ണവിലയുടെ കുതിപ്പിന് താത്കാലികമായി വിരാമമായതുമാണ് രൂപയ്ക്ക് ഗുണമായത്. ബാരലിന് 80.78 ഡോളറിലേക്കാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില താഴ്ന്നത്.

അതേസമയം, ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയും തിരിച്ചുകയറി. സെന്‍സെക്സ് 500 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ഇന്നലെ സെന്‍സെക്സ് മാത്രം ആയിരം പോയിന്റ് ആണ് ഇടിഞ്ഞത്.

Content Highlights: Rupee opens marginally up at 86.52 on lower dollar index, easing retail inflation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us