കേന്ദ്രബജറ്റ് രൂപയെ ശക്തിപ്പെടുത്തുമോ, നിർദേശങ്ങള്‍ എന്തൊക്കെയാകും? വിദഗ്ധര്‍ പറയുന്നു

2025-2026 കേന്ദ്രബജറ്റില്‍ രൂപയെ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ഏതു രീതിയിലാകും?

dot image

2025-2026 കേന്ദ്രബജറ്റില്‍ രൂപയെ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ഏതു രീതിയിലാകുമെന്നുള്ള കാത്തിരിപ്പിലാണ് സാമ്പത്തിക വിദഗ്ധര്‍. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സാധ്യമായ ഘടകങ്ങളും ബജറ്റില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദര്‍ പറയുന്നു. ആര്‍ബിഐയുടെ പണലഭ്യതയ്ക്ക് ശേഷം രൂപയ്ക്ക് ഉത്തേജനം നല്‍കുന്ന നടപടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമെന്ന് സാമ്പത്തിക വിദഗ്ദരും ഡെബ്റ്റ് ഫണ്ട് മാനേജര്‍മാരും പ്രതീക്ഷിക്കുന്നു

കഴിഞ്ഞ കുറേ മാസങ്ങളായി മിക്ക കറന്‍സികള്‍ക്കെതിരെയും ഡോളറിന്റെ മൂല്യം ഉയര്‍ന്നെങ്കിലും, ബ്രസീല്‍, കൊറിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ മറ്റ് കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ മൂല്യം ഏറെക്കുറെ പ്രതിരോധത്തിലായിരുന്നു. അടുത്തിടെയാണ് രൂപയുടെ മൂല്യം ഒരു ഡോളറിന് 86-ല്‍ നിന്ന് 87-ലേക്ക് അടുക്കുകയും ചെയ്തത്. ഈയിടെ അത് ശക്തിപ്രാപിക്കുകയും ചൊവ്വാഴ്ച ഡോളറിന് 86.52 ല്‍ ക്ലോസ് ചെയ്യുകയും ചെയ്തു.

ബജറ്റില്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ടേക്കാം, അത് രൂപയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ല ഫലങ്ങള്‍ നല്‍കാന്‍ ഇടയാക്കുമെന്നും വിദഗ്ദര്‍ പറയുന്നു. വിദേശ നിക്ഷേപങ്ങള്‍ ബാങ്കുകളിലേക്ക് ആകര്‍ഷിക്കുന്നതിനും അത്തരം നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ക്ക് നല്‍കാവുന്ന പലിശ നിരക്കില്‍ ഇളവ് നല്‍കുന്നതിനുമുള്ള പുതിയ നടപടികള്‍ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്താനാകുമെന്നും സാമ്പത്തിക ഗവേഷകര്‍ പറയുന്നു. എന്നിരുന്നാലും, വന്‍തോതിലുള്ള എന്‍ആര്‍ഐ നിക്ഷേപ സമാഹരണ നീക്കങ്ങള്‍ മിക്കവാറും ഒഴിവാക്കപ്പെടുമെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

Content Highlights: Rupee support of central budget

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us