ഇന്നത്തെ ഡിജിറ്റല്‍ കാലഘട്ടത്തില്‍ യുപിഐ എന്നത് ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. ചെറിയ ചായക്കട മുതല്‍ വലിയ ഷോപ്പിങ്ങുകള്‍ക്ക് വരെ യുപിഐ പണമിടപാടാണ് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്. ഇതിനിടെ സ്വിച്ച് ഓഫാകുന്ന ഫോണും ഇന്റര്‍നെറ്റ് ഇല്ലാത്തതുമെല്ലാം ഇടക്കിടക്ക് നമുക്ക് പണി തരാറുമുണ്ടല്ലേ. എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും യുപിഐ പണമിടപാട് നടത്താം എന്ന് എത്ര പേര്‍ക്ക് അറിയാം? ഇന്റര്‍നെറ്റ് ഇല്ലാതെയും യുപിഐ പണമിടപാട് സാധ്യമാക്കുന്ന സംവിധാനത്തിന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) അംഗീകാരം നല്‍കിയിട്ടുണ്ട്.
ഒഫീഷ്യല്‍ യുഎസ്എസ്ഡി(അണ്‍സ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) ഡയല്‍ ചെയ്യുന്നതിലൂടെ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുക, ബാലന്‍സ് ചെക്ക് ചെയ്യുക, യുപിഐ പിന്‍ സെറ്റ് ചെയ്യാനും മാറ്റം വരുത്താനും ഉള്‍പ്പടെ ഈ സംവിധാനത്തിലൂടെ സാധിക്കും.
Content Highlights: How To Make UPI Payment Without Internet?