ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറുമായുള്ള വിനിമയ നിരക്കില്‍ ഇടിഞ്ഞതോടെ ഗര്‍ഫ് കറന്‍സികള്‍ക്ക് മൂല്യം പെട്ടെന്ന് ഉയര്‍ന്നു. ഗള്‍ഫ് കറന്‍സിയുടെ മൂല്യം വര്‍ധിച്ചതോടെ നാട്ടിലേക്ക് പണം അയക്കുന്നവരുടെ തിരക്ക് കൂടി. ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു യുഎഇ ദിര്‍ഹത്തിന് 23.75 രൂപയാണ് ഇന്നലെ ലഭിച്ചത്. ഞായറാഴ്ച 23.55 രൂപയായിരുന്നു.
1000 ദിര്‍ഹം അയക്കുന്നവര്‍ക്ക് നാട്ടില്‍ 23,750 രൂപ ലഭിക്കും. ഖത്തര്‍ റിയാല്‍ 23.89 രൂപ, ബഹ്‌റൈന്‍ ദിനാര്‍ 231.09 രൂപ, കുവൈത്ത് ദിനാര്‍ 281.89 രൂപ, ഒമാന്‍ റിയാല്‍ 226.32 രൂപ, സൗദി റിയാല്‍ 23.23 രൂപ എന്നിങ്ങനെയാണ് വിനിമയ നിരക്ക്.
യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഉള്‍പ്പെടെ നിരവധി കറന്‍സുകളുടെ വില ഇടിഞ്ഞു. രൂപയുടെ റെക്കോര്‍ഡ് താഴ്ചയില്‍ ഡോളര്‍ 87.62 രൂപയെന്ന നിലയിലെത്തി. നിരക്ക് 87 ഭേദിക്കുന്നത് ഇത് ആദ്യമായാണ്. രൂപയുടെ തകര്‍ച്ച നേരിടാന്‍ റിസര്‍വ് ബാങ്ക് വേണ്ടത് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു.
Content Highlights:indian rupee plunges