റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ; ഓഹരിവിപണിയും നഷ്ടത്തില്‍

ഡോളറിനെതിരെ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ

dot image

ഡോളറിനെതിരെ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്ന് വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു.

ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്ക് വിനയായത്.

Content Highlights: rupee plunges 45 paise to hit record low of 8795 against us dollar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us