
പണമിടപാട് രംഗത്ത് കാതലായ മാറ്റങ്ങൾ കടന്ന് വരുന്ന കാലഘട്ടമാണിത്. അത്കൊണ്ട് തന്നെ ഇന്ത്യ ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറുമ്പോള്‍, പഴയ കാര്‍ഡുകള്‍ക്ക് പകരമായി വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇന്ന് നല്ല സ്വീകാര്യതയുണ്ട്. ഇത്തരം കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് പേയ്മെന്‍റ് പ്രക്രിയ കൂടുതല്‍ സുഗമവും എളുപ്പവുമാക്കാൻ സഹായിക്കുന്നുണ്ട്. ട്രെന്റാകുന്ന വെർച്വഷൽ കാർഡുകൾ എന്താണെന്നും, അവയുടെ ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം.
എന്താണ് വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍?
നമ്മൾ സാധാരണ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകളുടെ ഇലക്ട്രോണിക് പകർപ്പാണ് വെർച്വൽ ക്രെഡിറ്റ് കാർഡുകൾ എന്ന് പറയുന്നത്.
സാധാരണ നമ്മൾ ഉപയോഗിക്കുന്ന കാർഡുകൾ പോലെ അല്ല വെർച്വൽ കാർഡുകൾ. ഈ കാർഡുകൾക്ക് സിവിവിയും എക്സ്പയറി ഡേറ്റും ഉണ്ടായിരിക്കുന്നതാണ്. വെർച്വൽ കാർഡുകളുടെ മറ്റൊരു പ്രത്യേകത അവ യഥാർത്ഥ കാർഡുകളെ പോലെ മോഷ്ടിക്കാനാവില്ല . അവ നഷ്ടപ്പെടുകയുമില്ല. അത് കൊണ്ട് തന്നെ അവ ഉപയോഗിക്കുന്ന കാര്യത്തിൽ കൂടുതൽ സുരക്ഷിതമാണ്. നമ്മൾ പലപ്പോഴായി ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെടുന്നു എന്നുള്ള വാർത്ത കേൾക്കാറുണ്ട്. പക്ഷേ വെർച്വൽ കാർഡ് ആണെങ്കിൽ
ഓണ്‍ലൈനായി ഷോപ്പിംഗ് നടത്തുമ്പോള്‍ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകളും സുരക്ഷയും
1.വെര്‍ച്വല്‍ കാര്‍ഡുകള്‍ വഴിയുള്ള ഒരു ഇടപാടില്‍ യഥാര്‍ത്ഥ കാര്‍ഡ് നമ്പര്‍ ഒരിക്കലും വെളിപ്പെടുത്തില്ല. ഡാറ്റ നഷ്ടത്തില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ നഷ്ടപ്പെടുന്നതില്‍ നിന്നും ഇത് ഉപയോക്താക്കളെ അത് സംരക്ഷിച്ച് നിത്തുന്നു.
2.കാര്‍ഡ് വഴിയുള്ള ഉപയോഗം നിയന്ത്രിക്കാനും ഫണ്ട് പരിധി നിശ്ചയിക്കാനും ഈ വെർച്വൽ കാർഡ് വഴി നമുക്ക് കഴിയും
3.അനായസകരമായ ക്യാന്‍സലേഷന്‍: ഏതെങ്കിലും കാരണവശാല്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വരികയാണെങ്കില്‍ സാധാരണ കാര്‍ഡുകളില്‍ നടപടി ക്രമങ്ങള്‍ കൂടുതലാണ്. എന്നാല്‍ ഒരു വെര്‍ച്വല്‍ കാര്‍ഡ് എളുപ്പത്തില്‍ ക്യാന്‍സല്‍ ചെയ്യാന്‍ കഴിയും.
ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് വെർച്വൽ കാഡുകൾക്ക് ചില ഗുണങ്ങൾ കൂടുതൽ ഉണ്ടെങ്കിലും അവ പൂർണമായും സുരക്ഷിതമല്ലെന്ന് എപ്പോഴും ഓർമ്മ വേണം. ഏതെങ്കിലും തരത്തില്‍ ആക്സസ് ലഭിച്ചാല്‍ വെര്‍ച്വല്‍ കാര്‍ഡ് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഫിഷിംഗും ഹാക്കിംഗും വെര്‍ച്വല്‍ കാര്‍ഡുകള്‍ക്ക് ഗുരുതരമായ ഭീഷണി തന്നെയാണ്. നമ്മൾ ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ല എങ്കിൽ പണി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതായത് നമ്മുടെ ക്രെഡിറ്റ് സ്കോറിനെ പോലും ബാധിച്ചേക്കാം എന്ന് സാരം. അതിനാൽ കാർഡ് ഉപയോഗത്തിൽ സംശയകരമായ ഇടപാടുകൾ കണ്ടെത്തിയാൽ
ഉടനടി റിപ്പോര്‍ട്ട് ചെയ്യാൻ മറക്കരുത്.
Content Highlights :Virtual cards are great; but know the pros and cons before using them