
ശക്തമായ തിരിച്ചുവരവ് നടത്തിയ രൂപ ഡോളറിനെതിരെ വീണ്ടും 87ല്‍ താഴെ എത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 25 പൈസയുടെ നേട്ടത്തോടെ 86.80 എന്ന നിലയിലേക്കാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നത്. അമേരിക്കയുടെ വ്യാപാരയുദ്ധവും അതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്.
അതേസമയം, ഓഹരി വിപണി നേട്ടത്തിലാണ്. സെന്‍സെക്സ് 500 പോയിന്റ് മുന്നേറി. 74,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്സ്. നിഫ്റ്റി 22,500 എന്ന സൈക്കോളജിക്കല്‍ ലെവലും മറികടന്നു.
ഓട്ടോ, ഫാര്‍മ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്ന കമ്പനികള്‍.
Content Highlights: rupee rises 25 paise to against us dollar in early trade