500 രൂപ നിക്ഷേപിച്ച് തുടങ്ങി 21 ലക്ഷം നേടാം

12 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ധാനം ചെയ്യുന്നത്. 25 വര്‍ഷം വരെ കാലാവധിയാണ് ഈ നിക്ഷേപ പദ്ധതിയ്ക്ക് ഉള്ളത്.

dot image

മാസ ശമ്പളമോ ദിവസ ശമ്പളമോ ഏതുമാകട്ടെ സമ്പാദ്യം എല്ലാവര്‍ക്കും അത്യാവശ്യമാണ്. കിട്ടുന്ന വരുമാനം കൃത്യമായി ഉപയോഗിക്കാനറിയാവുന്നവര്‍ക്കാണ് സമ്പാദിക്കാനും കഴിയുന്നത്. മാസംതോറും ഏതെങ്കിലും സമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള ആളുകളാണ് പലരും. പക്ഷേ ഏതെങ്കിലും ഒരു പദ്ധതിയില്‍ ചേരുമ്പോള്‍ അത് എത്രത്തോളം മികച്ചതാണ് എന്ന് സംശയവും ആയിരിക്കും.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SIP)പരിചയപ്പെടാം

കയ്യില്‍ ഒരു 500 രൂപയുണ്ടെങ്കില്‍ 21 ലക്ഷം സമ്പാദിക്കാന്‍ കഴിയുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. 12 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ധാനം ചെയ്യുന്നത്. 25 വര്‍ഷം വരെ കാലാവധിയാണ് ഈ നിക്ഷേപ പദ്ധതിയ്ക്ക് ഉള്ളത്.

കുറഞ്ഞത് 500 രൂപ നിക്ഷേപിച്ച് നിങ്ങള്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. എല്ലാമാസവും 500 രൂപ വച്ച് നിക്ഷേപിക്കുക. ഇങ്ങനെ 25 മുതല്‍ 30 വര്‍ഷം വരെ തുടര്‍ച്ചയായി നിക്ഷേപിക്കാം.

മറ്റൊന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യത്തെ വര്‍ഷം നിങ്ങള്‍ 500 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ അടുത്ത വര്‍ഷം 500 ന്റെ പത്ത് ശതമാനം വര്‍ദ്ധിപ്പിക്കണം. അങ്ങനെയാകുമ്പോള്‍ രണ്ടാമത്തെ വര്‍ഷം നിക്ഷേപം 550 രൂപയാക്കാം. വിശദമായ വിവരങ്ങള്‍ക്ക് അടുത്തുളള ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്. ഇങ്ങനെ തുടര്‍ച്ചയായി 25 വര്‍ഷം നിക്ഷേപിക്കണം.


Content Highlights : Systematic Investment Plan is a plan that allows you to earn 21 lakhs if you have 500 rupees in hand

dot image
To advertise here,contact us
dot image