
ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നവർ ധാരാളമുണ്ട്. പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിച്ച് പിന്നീട് വൻ പണം സമ്പാദിച്ചവരും നഷ്ടമായവരും ധാരാളമാണ്. എന്നിരുന്നാലും പെന്നി സ്റ്റോക്കുകളിൽ റിസ്‌ക് കുറവായിട്ടാണ് പൊതുവെ വിലയിരുത്താറുള്ളത്.
പെന്നി സ്റ്റോക്കായി എത്തി ഓഹരി ഉടമകൾക്ക് ലാഭം ഉണ്ടാക്കി കൊടുത്ത ഒരു ഷെയര്‍ ഓഹരിവിപണിയില്‍ ചര്‍ച്ചയാവുന്നുണ്ട്. ഡ്രോൺ നിർമാതാക്കളായ സെൻ ടെക്‌നോളജീസിന്റെ ഓഹരികളാണ് വൻ ലാഭം ഉണ്ടാക്കി കൊടുത്തത്. 2013 ൽ 6.65 രൂപയായിരുന്നു സെൻ ടെക്‌നോളജീസിന്റെ വില. എന്നാൽ പന്ത്രണ്ട് വർഷത്തിന് ശേഷം 2025 ൽ 1270 രൂപയാണ് സെൻ ടെക്‌നോളജീസിന്റെ ഒരു ഓഹരിയുടെ വില.
അതായത് 2013 ൽ ഒരു ലക്ഷം രൂപയ്ക്ക് ഓഹരികൾ വാങ്ങിയിരുന്നെങ്കിൽ ഇന്ന് അതിന് 1.91 കോടി രൂപയുടെ മൂല്യം ഉണ്ടാവുമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4,093.32 ശതമാനമാണ് സെൻ ടെക്‌നോളജിയുടെ ഓഹരി വില വർധിച്ചത്.
എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സെൻ ടെക്‌നോളജീസിന്റെ ഓഹരികൾ അസ്ഥിരമായിട്ടാണ് തുടരുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വില 26.30 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ സെൻ ടെക്‌നോളജീസിന്റെ വില 12.77 ശതമാനം ഉയരുകയും ചെയ്തു.
നേരത്തെ 2476.25 രൂപയിലേക്ക് ഓഹരിയുടെ വില എത്തിയിരുന്നു. 2025 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ, സെൻ ടെക്‌നോളജീസ് നികുതി കഴിഞ്ഞുള്ള ലാഭത്തിൽ 22 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ലാഭം 31.67 കോടിയിൽ നിന്ന് 38.62 കോടിയിലെത്തി. പ്രവർത്തന വരുമാനം 44 ശതമാനം വർധിച്ച് 141.52 കോടിയിലെത്തിയിട്ടുണ്ട്. സൈന്യത്തിനും പൊലീസിനും മറ്റ് സായുധ സേനകൾക്കുമടക്കം തങ്ങളുടെ സേവനം സെൻ ടെക്‌നോളജീസ് നൽകുന്നുണ്ട്.
Content Highlights: If invested Rs 1 lakh in 2013, it would have been worth Rs 1.91 crore today Know the company