ഏതെടുത്താലും പത്ത് രൂപ; ശീതളപാനീയ ബ്രാന്‍ഡുകളെ വിലക്കുറവിലൂടെ തറപറ്റിക്കാന്‍ റിലയന്‍സ്

ശീതള പാനീയ രംഗത്ത് പത്ത് രൂപ വിപ്ലവം സൃഷ്ടിച്ച് അംബാനി

dot image

നങ്ങള്‍ക്കിടയില്‍ സീറോ ഷുഗര്‍ ട്രെന്‍ഡ് വര്‍ദ്ധിച്ച് വരികയാണ്. ഈ അവസരം മുതലെടുക്കുകയാണ് റിലയന്‍സ്. കൊക്കക്കോള, പെപ്‌സികോ പോലെയുള്ള ആഗോള കുത്തകകള്‍ ഇതിനോടകംതന്നെ ഷുഗര്‍ലെസ് ഡ്രിങ്കുകള്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ ഇവയ്ക്ക് കമ്പനികള്‍ ഉയര്‍ന്ന വിലയാണ് നിശ്ചയിക്കുന്നത്. എന്നാല്‍ റിലയന്‍സ് വെറും പത്ത് രൂപയ്ക്ക് ഡയറ്റ് , ലൈറ്റ് ഡ്രിങ്കുകള്‍ വാഗ്ധാനം ചെയ്യുകയാണ്. ശീതള പാനീയ വിപണിയിലേക്കുള്ള അംബാനിയുടെ കടന്നുവരവ് വന്‍ വിപ്ലവമാണ് സൃഷ്ടിക്കുന്നത്. ഇക്കഴിഞ്ഞ ഇടയിലാണ് കോടികള്‍ മുടക്കി ഇന്ത്യയുടെ ഐക്കണിക് ബ്രാന്‍ഡായ കാമ്പ കോളയെ റിലയന്‍സ് സ്വന്തമാക്കിയത്.

റിലയന്‍സിന്റെ ഈ മേഖലയിലേക്കുളള കടന്നുവരവ് എതിരാളികള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. റിലയന്‍സുമായി മത്സരിക്കാനായി പാനീയ ഭീമന്മാരായ കൊക്കക്കോളയും പെപ്‌സിയും പഞ്ചസാര രഹിത പാനീയങ്ങളുടെ നിര വര്‍ദ്ധിപ്പിക്കുകയാണ്.

തംസ്അപ് എക്‌സ് ഫോഴ്‌സ്, കോക്ക് സീറോ, സ്‌പ്രൈറ്റ്, പെപ്‌സി നോ ഷുഗര്‍ എന്നിവയുള്‍പ്പടെ കമ്പനികള്‍ അവരുടെ ഡയറ്റ്, ലൈറ്റ് പാനീയങ്ങള്‍ക്കായി 10 രൂപ പായ്ക്കറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവരുടെ ഇന്ത്യന്‍ യൂണിറ്റുകള്‍ ഈ വിലയില്‍ ഡയറ്റ്, ലൈറ്റ് പാനീയങ്ങള്‍ അവതരിപ്പിക്കുന്നത് ഇതാദ്യമാണെന്ന് വ്യവസായ എക്ലിക്യൂട്ടീവുകള്‍ പറയുന്നു.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആരോഗ്യമല്ല, രുചിയാണ് പ്രിയം എന്ന് പറഞ്ഞിരുന്ന കമ്പനികള്‍ പോലും ഇന്ന് മാറി ചിന്തിക്കുന്നവരുടെ പട്ടികയിലുണ്ട്. ഇതിന് കാരണം അംബാനി തന്നെയാണ്. കുറഞ്ഞ വിലയ്ക്കുള്ള പാനീയങ്ങള്‍ വഴി ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്ന തന്ത്രമാണ് കമ്പനി പറയുന്നത്. ഈ പത്ത് രൂപ തന്ത്രമാണ് മറ്റ് ആഗോള ബ്രാന്‍ഡുകളെക്കൂടി റിലയന്‍സിന്റെ പാത പിന്തുടരാന്‍ പ്രേരിപ്പിച്ചത്.

10 രൂപ വില അത്ര ലാഭകരമല്ലെന്നാണ് വിദഗ്ദ്ധരുടെ റിപ്പോര്‍ട്ടുകള്‍.അതുകൊണ്ടുതന്നെ കൊക്കകോളയും പെപ്സികോയും അവരുടെ പ്രാഥമിക ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള വിലകള്‍ നിലനിര്‍ത്തുകയും പൊതു വ്യാപാര, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഉപഭോക്തൃ പ്രമോഷനുകളും ബണ്ടില്‍ ഡീലുകളും നടത്തുകയും ചെയ്യുന്നുണ്ട്.വ്യവസായ കണക്കുകളും നീല്‍സണ്‍ഐക്യു ഡാറ്റയും അനുസരിച്ച്, കുറഞ്ഞ പഞ്ചസാരയും പഞ്ചസാര രഹിതവുമായ പാനീയങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇരട്ടിയായി 700-750 കോടിയിലെത്തിക്കഴിഞ്ഞു. 2024-ല്‍ പെപ്സികോയുടെ പഞ്ചസാര രഹിത വകഭേദങ്ങള്‍ അതിന്റെ മൊത്തം വില്‍പന അളവില്‍ 44.4 ശതമാനം ആയിരുന്നു. മുന്‍ വര്‍ഷത്തെ 40.2 ശതമാനത്തില്‍ നിന്ന് ഇത് ഗണ്യമായ വര്‍ധനവാണ്. ഇത് ഇന്ത്യയിലെ അതിന്റെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നു.

Content Highlights :Ambani creates a 10 rupee revolution in the soft drink industry

dot image
To advertise here,contact us
dot image