ഇന്നും ഓഹരി വിപണി നേട്ടത്തില്‍; രൂപയ്ക്കും നേട്ടം

തുടര്‍ച്ചയായ ആറാം ദിവസവും ഓഹരിവിപണി നേട്ടത്തില്‍

dot image

തുടര്‍ച്ചയായ ആറാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍. 2025 ഫെബ്രുവരി 10ന് ശേഷം ആദ്യമായി നിഫ്റ്റി 23,500 പോയിന്റ് മറികടന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 700 ഓളം പോയിന്റ് ആണ് മുന്നേറിയത്. 77,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്സ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.

പ്രധാനമായി ബാങ്ക് ഓഹരികളാണ് മുന്നേറിയത്. റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എംആന്റ്എം, ഇന്‍ഫോസിസ്, ടൈറ്റന്‍, ട്രെന്‍ഡ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്ന കമ്പനികള്‍.

അതേസമയം, രൂപ ഇന്നും നേട്ടം ഉണ്ടാക്കി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 12 പൈസയുടെ നേട്ടത്തോടെ 85.86 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. വെള്ളിയാഴ്ച രൂപ 38 പൈസയുടെ നേട്ടമാണ് ഉണ്ടാക്കിയത്.

Content Highlights: stock market jumps rupee rises 12 paise

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us