ശമ്പളം മുഴുവന്‍ EMI അടച്ചുതീര്‍ക്കുന്നവര്‍ക്ക് ആശ്വാസം; ഏപ്രില്‍ ഒന്ന് മുതല്‍ വായ്പകളില്‍ ഇളവ്

2025-26 സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതും സാധാരണക്കാര്‍ക്ക് ആശ്വാസമാകും.

dot image

ഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നികുതിമാറ്റങ്ങള്‍ ഏപ്രില്‍ 1-ന് നിലവില്‍ വരും. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകര്‍ 12 ലക്ഷം രൂപ വരെയാണ് വരുമാനമെങ്കില്‍ നികുതി അടയ്ക്കേണ്ടതില്ല എന്നത് ആശ്വാസമാകും. ഫെബ്രുവരിയില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 0.25 % കുറച്ചിരുന്നു. ഇതനുസരിച്ച് ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ബാങ്കുകള്‍ കുറച്ചത് വായ്പയെടുത്തവരുടെ തിരിച്ചടവ് തുക കുറയ്ക്കാനിടയുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതും സാധാരണക്കാര്‍ക്ക് ആശ്വാസമാകും.

വാടക, നിക്ഷേപം തുടങ്ങിയ ഇടപാടുകള്‍ക്കുളള ടിഡിഎസ് പരിധികളും ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സാധാരണ പൗരന്മാര്‍ക്ക് 50,000 രൂപ പലിശ വരുമാനത്തിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 1 ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങള്‍ക്കും ടിഡിഎസ് പിടിക്കില്ല. നേരത്തെ ഈ പരിധികള്‍ സാധാരണ പൗരന്മാര്‍ക്ക് നാല്‍പ്പതിനായിരവും മുതിര്‍ന്ന പൗരന്മാര്‍ക്ക് അമ്പതിനായിരവും ആയിരുന്നു. പലിശ വരുമാനം ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും ഏപ്രില്‍ മുതല്‍ നേട്ടമുണ്ടാകും. 2025-26 സാമ്പത്തിക വര്‍ഷം മുതല്‍ സ്ഥിരനിക്ഷേപങ്ങളില്‍ നിന്നും 12 ലക്ഷം രൂപ വരെയുളള വരുമാനം നികുതി രഹിതമായിരിക്കും. മറ്റ് സ്രോതസുകളില്‍ നിന്നുളള വരുമാനം അതില്‍ ഉണ്ടാകരുതെന്ന നിബന്ധനയുണ്ട്.

12 ലക്ഷം വരെ നികുതി ബാധകമല്ലാത്ത വരുമാനത്തില്‍ ശമ്പളം, പെന്‍ഷന്‍, സ്ഥിരനിക്ഷേപങ്ങള്‍ മുതലായവയില്‍ നിന്നുളള വരുമാനത്തിന് അറുപതിനായിരം രൂപ റിബേറ്റിന് അര്‍ഹതയുണ്ടാകും. പ്രത്യേക നിരക്കിലുളള വരുമാനങ്ങളായ ഓഹരിയില്‍ നിന്നുളള വരുമാനം, വീടു വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക, സ്ഥലകച്ചവടത്തില്‍ നിന്നുളള പണം, സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക എന്നിവയ്ക്കൊന്നും റിബേറ്റ് ലഭിക്കില്ല.

ഏപ്രില്‍ 1 മുതല്‍ നികുതിദായകന് രണ്ട് വീടുകളില്‍ താമസിക്കുന്നതായി അവകാശപ്പെടാം. അതിന് യാതൊരു നികുതിയും നല്‍കേണ്ടതില്ല എന്ന സാമ്പത്തിക മെച്ചവുമുണ്ട്. ഒരു വ്യക്തിക്ക് മൂന്ന് വീടുകള്‍ സ്വന്തമായുണ്ടെങ്കില്‍ അതില്‍ രണ്ട് വീടുകളില്‍ താമസിക്കുന്നതായി അവകാശപ്പെടാം. മൂന്നാമത്തെ വീടിന് ലഭിക്കുന്ന വരുമാനത്തിന്റെ നികുതി മാത്രമേ അടയ്ക്കേണ്ടതുളളു. വാടക വരുമാനത്തിനുളള ആദായനികുതിയും സ്രോതസില്‍ തന്നെ നികുതി കിഴിവ് ചെയ്യുന്നതിനുളള പരിധിയും നിലവിലുളള 2.40 ലക്ഷം രൂപയില്‍ നിന്ന് 6 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത് വീട്ടുടമസ്ഥര്‍ക്ക് ആശ്വാസമാകും.

Content Highlights: Home, car loans to change from April 1

dot image
To advertise here,contact us
dot image