ട്രംപിന്റെ താരിഫ് നയം; കൂപ്പുകുത്തി ഓഹരി വിപണി

കനത്ത ഇടിവ് നേരിട്ട് ഓഹരി വിപണി

dot image

കനത്ത ഇടിവ് നേരിട്ട് ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്സ് 1200 പോയിന്റ് താഴ്ന്ന് 77000 എന്ന ലെവലിനും താഴെ എത്തി. നിഫ്റ്റി 23,500ല്‍ താഴെയാണ്. അമേരിക്കയുടെ ഇറക്കുമതി താരിഫ് കൂട്ടുമെന്ന പ്രഖ്യാപനവുമാണ് വിപണിയില്‍ അനിശ്ചിതത്വം പ്രതിഫലിച്ചത്.

ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, സണ്‍ഫാര്‍മ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലും ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പിടിച്ചുനിന്നു. സൊമാറ്റോയും നേട്ടത്തിലാണ്.

പരസ്പര താരിഫ് ഏപ്രില്‍ 2ന് നടപ്പാക്കാനാണ് ട്രംപിന്റെ ലക്ഷ്യം. അമേരിക്കയെ സംബന്ധിച്ച് ഇത് വിമോചന ദിനമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. താരിഫ് സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ഇതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

Content Highlights: trump tariff worries sensex tanks over 1200 points

dot image
To advertise here,contact us
dot image