
ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെ പൊതുവെ നമുക്കെല്ലാം അറിയാം. നിലവിലെ കണക്കുകൾ പ്രകാരം ടെസ്‌ലയുടെ സ്ഥാപകനായ ഇലോൺ മസ്‌ക് ആണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫോബ്‌സ് മാഗസിൻ പട്ടികയിലും മസ്‌ക് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നയായ സ്ത്രീകൾ ആരാണെന്നും പട്ടിക പറയുന്നുണ്ട്.
വാൾമാർട്ട് സ്ഥാപകരിൽ ഒരാളായ ആലീസ് വാൾട്ടൺ ആണ് ലോകത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീ. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ 15 -ാം സ്ഥാനത്താണ് ആലീസിന്റെ സ്ഥാനം. ആലീസിന്റെ സഹോദരന്മാരായ റോബ് വാൾട്ടണും ജിം വാൾട്ടണും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. യഥാക്രമം 11, 12 സ്ഥാനങ്ങളിലാണ് വാൾട്ടൺ സഹോദരന്മാരുടെ സ്ഥാനം.
ലോറിയൽ ഗ്രൂപ്പ് സ്ഥാപക ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്സും കുടുംബവുമാണ് പട്ടിക പ്രകാരം രണ്ടാം സ്ഥാനത്ത് ഉള്ള സ്ത്രീ. ഫോബ്‌സ് മാസികയിൽ 20 -ാം സ്ഥാനത്തുള്ള ബെറ്റൻ കോർട്ടിന്റെ ആസ്തി 81.6 കോടി ബില്ല്യൺ ഡോളറാണ്. കോച്ച് ഇൻഡസ്ട്രീസിന്റെ ഉടമ ജൂലിയ കോച്ച് ആണ് മൂന്നാം സ്ഥാനത്ത്. പട്ടിക പ്രകാരം 21 -ാം സ്ഥാനത്തുള്ള കോച്ചിന്റെ ആസ്ഥി 74.2 ബില്ല്യൺ ഡോളറാണ്.
മാർസ് ചോക്ലേറ്റ്‌സിന്റെ ഉടമയായ ജാക്വലിൻ മാർസ് ആണ് പട്ടികയിൽ ഇടം പിടിച്ച മറ്റൊരു വനിത. 42.6 ബില്ല്യൺ ഡോളറിന്റെ ആസ്തിയുള്ള ജാക്വലിൻ പട്ടികയിൽ 33 -ാം സ്ഥാനത്താണ്. റാഫേല അപോണ്ടെ ഡയമന്റ് ആണ് പട്ടിക പ്രകാരം അഞ്ചാം സ്ഥാനത്തുള്ള സ്ത്രീ. 37.7 ബില്ല്യൺ ഡോളറാണ് ജ്വാകലിന്റെ ആസ്തി.
ആദ്യ അമ്പത് സ്ഥാനങ്ങളിൽ ഇടം പിടിച്ച ഒരേ ഒരു ഇന്ത്യക്കാരിയായ സാവിത്രി ജിൻഡാൽ ആണ് സ്ത്രീകളുടെ പട്ടികയിൽ ആറാം സ്ഥാനത്ത് ഉള്ളത്. ഫോബ്‌സ് മാഗസിൻ പട്ടികയിൽ 48 -ാം സ്ഥാനത്തുള്ള സാവിത്രിയുടെ ആസ്തി 35.5 ബില്ല്യൺ ഡോളറാണ്.
മുകേഷ് അംബാനിയാണ് ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കോടീശ്വരൻ. ഫോർബ്‌സ് പട്ടികയിൽ 18 -ാം സ്ഥാനത്ത് ഉള്ള മുകേഷ് അംബാനിയുടെ ആസ്തി 92.5 ബില്ല്യൺ ഡോളറാണ്. ഗൗതം അദാനിയാണ് ഇന്ത്യയിൽ നിന്ന് രണ്ടാം സ്ഥാനത്ത് ഉള്ളത്. പട്ടികയിൽ 28 -ാം സ്ഥാനത്തുള്ള അദാനിയുടെ ആസ്തി 56.3 ബില്ല്യൺ ഡോളറാണ്.
Content Highlights: Who is the richest woman in the world? Forbes list out, only one women from India in the top 50