സ്വര്‍ണത്തിന്റെ പണിക്കൂലി കണക്കാക്കുന്നത് ഇങ്ങനെയാണ്

സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലിക്കും ചാര്‍ജുകള്‍ ഈടാക്കാറുണ്ട്

dot image

സ്വര്‍ണക്കടയിലേക്ക് സ്വര്‍ണം വാങ്ങാന്‍ പോയി ഇഷ്ടപ്പെട്ട ആഭരണം കയ്യില്‍പിടിച്ച് നില്‍ക്കുമ്പോഴായിരിക്കും വില ഒരു വില്ലനായി അവതരിക്കുന്നത്. സ്വര്‍ണത്തിന്റെ വില, പണികൂലി, പണി കുറവ്, ജിഎസ്ടി എല്ലാംകൂടി കൂട്ടുമ്പോള്‍ കയ്യില്‍ പിടിച്ചിരിക്കുന്ന സ്വര്‍ണം തിരിച്ച് വച്ചുകഴിഞ്ഞിട്ടുണ്ടാവും.

നിങ്ങള്‍ക്കറിയാമോ ഒരു ആഭരണത്തിന്റെ മേക്കിംഗ് ചാര്‍ജ് എങ്ങനെയാണ് കണക്കാക്കുന്നതെന്ന്. ഒരു ആഭരണം നിര്‍മ്മിക്കാന്‍ എടുക്കുന്ന സമയമാണ് ഇതില്‍ പ്രധാനം. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍30 ശതമാനം വരെയാണ് മേക്കിംഗ് ചാര്‍ജുകള്‍ വരുന്നത്.

ചില്ലറ വ്യാപാരികളുടെ 10 ശതമാനം കമ്മീഷനും ഇതില്‍ ഉള്‍പ്പെടുന്നു. ഫാന്‍സി ആഭരണങ്ങള്‍ക്ക് മേക്കിംഗ് ചാര്‍ജ് കൂടുതലായിരിക്കും. ആഭരണങ്ങളുടെ ഡിസൈനുകള്‍ ഹെവി ആകുമ്പോള്‍ പണിക്കൂലി വര്‍ദ്ധിച്ചുകൊണ്ടിരിക്കും. പക്ഷേ ഈ ആഭരണങ്ങള്‍ തിരികെ കൊടുക്കുമ്പോള്‍ പണിക്കൂലി തിരികെ കിട്ടില്ല. അതുകൊണ്ട് ആഭരണം വാങ്ങി സൂക്ഷിക്കുന്നത് നല്ല നിക്ഷേപമല്ല.

സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലി കണക്കാക്കുന്ന വിധം

ഒരു ആഭരണം വാങ്ങുമ്പോള്‍ അതിന്റെ അവസാന വില കണക്കാക്കുന്നത് ഇപ്രകാരമാണ്. ഇത് പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയെ (22 കാരറ്റ്, 18 കാരറ്റ് അനുസരിച്ച്) അതിന്റെ ഭാരം കൊണ്ട് ഗുണിക്കുന്നു. ഇതിനൊപ്പം മേക്കിംഗ് ചാര്‍ജ്ജും(10 ശതമാനം), മൂന്ന് ശതമാനം ജിഎസ്ടിയും ചേര്‍ക്കും.

Content Highlights :This is how the gold processing fee is calculated

dot image
To advertise here,contact us
dot image