അഞ്ച് രൂപ നോട്ട് ആറ് ലക്ഷം രൂപയ്ക്ക് വിറ്റാലോ? വ്യവസ്ഥകള്‍ ഇങ്ങനെ

ചില പ്രത്യേക സീരീസിലുള്ള നോട്ട് മാത്രമാണ് ഇത്തരത്തില്‍ വില്‍ക്കാനാകുക

dot image

പണം സമ്പാദിക്കാന്‍ ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. മാത്രമല്ല ആളുകള്‍ അതിന് വേണ്ടി കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ക്ക് നോട്ടുകളൊക്കെ സൂക്ഷിച്ച് വയ്ക്കുന്ന സ്വഭാവമുണ്ടെങ്കില്‍, നിങ്ങളുടെ കൈയ്യില്‍ പഴയൊരു അഞ്ച് രൂപയുടെ നോട്ടുണ്ടെങ്കില്‍ അത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാമത്രേ. കേവലം ഒരു അഞ്ച് രൂപ നോട്ട് നിങ്ങള്‍ക്ക് ആറ് ലക്ഷം രൂപവരെ നേടിത്തരും എന്നാണ് പറയുന്നത്. Timesbull ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഈ അവകാശവാദമുള്ളത്.

അഞ്ച് രൂപ നോട്ട് വില്‍ക്കുന്നതിന് മുന്‍പ് അറിയേണ്ട കാര്യങ്ങള്‍

ചില പ്രത്യേക സീരീസിലുള്ള നോട്ട് മാത്രമാണ് ഇത്തരത്തില്‍ വില്‍ക്കാനാകുക. നോട്ട് വില്‍ക്കുന്നതിന് മുന്‍പ് നോട്ടില്‍ 786 എന്ന മൂന്നക്ക സീരിയല്‍ നമ്പര്‍ ഉണ്ടോ എന്ന് നോക്കേണ്ടതാണ്. കൂടാതെ നോട്ടില്‍ ട്രാക്ടറിന്റെയും അതില്‍ ഇരിക്കുന്ന കര്‍ഷകന്റെയും ഫോട്ടോ ഉണ്ടായിരിക്കണം. നിങ്ങളുടെ കൈവശം ഈ അഞ്ച് രൂപ നോട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് ലക്ഷങ്ങള്‍ക്ക് വില്‍ക്കാമെന്ന് റിപ്പോർട്ടില്‍ പറയുന്നു.

Also Read:

എങ്ങനെ വില്‍ക്കാം

ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ഇത്തരം നോട്ടുകളുടെ വില്‍പ്പന നടക്കുന്നത്.

(ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ അഞ്ച് രൂപ നോട്ടിന്റെ വില്‍പ്പനയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ആരും ആ നോട്ടിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നോട്ടുകള്‍ വാങ്ങാനോ വില്‍ക്കാനോ ഒരു സ്ഥാപനത്തേയും RBI അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം ഇടപാടുകള്‍ വിദഗ്ധരുടെ ഉപദേശം തേടിയതിന് ശേഷം മാത്രം ചെയ്യേണ്ടതാണ്)

Content Highlights :Five rupee note can be sold for six lakh rupees, these are the conditions

dot image
To advertise here,contact us
dot image