ബംഗാളില് തൃണമൂല് തൂത്തുവാരി; 3,021 സീറ്റുകളില് സിപിഐഎമ്മിന് ജയം; വോട്ടെണ്ണല് പൂര്ത്തിയായി

24 മണിക്കൂറില് അധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ഒടുവിലാണ് പശ്ചിമ ബംഗാളില് അന്തിമഫലം പുറത്ത് വന്നത്.

dot image

കൊല്ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില് 42,097 വാര്ഡുകളില് തൃണമൂല് കോണ്ഗ്രസിന് ജയം. 9,223 സീറ്റുകളില് ബിജെപിയും 3,021 സീറ്റുകളില് സിപിഐഎമ്മും 2,430 സീറ്റുകളില് കോണ്ഗ്രസും വിജയിച്ചു.

24 മണിക്കൂറില് അധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ഒടുവിലാണ് പശ്ചിമ ബംഗാളില് അന്തിമഫലം പുറത്ത് വന്നത്. പ്രതിപക്ഷം ഉയര്ത്തിയ എല്ലാ ആരോപണങ്ങളേയും നിഷ്പ്രഭമാക്കിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില് തൃണമൂല് കോണ്ഗ്രസിന്റെ വിജയം. ജില്ല പരിഷത്തുകളും പഞ്ചായത്ത് സമിതികളും തൃണമൂല് തൂത്തുവാരി.

വോട്ടെണ്ണല് ദിനത്തില് സൗത്ത് 24 പര്ഗാനയിലെ ഭങ്കോറില് ഉണ്ടായ സംഘര്ഷത്തില് മൂന്ന് പേര്ക്ക് ജീവന് നഷ്ടമായി. രണ്ട് ഐഎസ്എഫ് പ്രവര്ത്തകരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. അഡീഷണല് എസ്പിക്കും സുരക്ഷ ഉദ്യോഗസ്ഥനും സംഘര്ഷത്തില് വെടിയേറ്റു. ഐഎസ്എഫ് പ്രവര്ത്തകര് ഭങ്കോറില് വീണ്ടും വേട്ടെണ്ണല് ആവശ്യപ്പെട്ടതോടെയാണ് സംഘര്ഷം ആരംഭിച്ചത്. നന്ദിഗ്രാമിലും സംഘര്ഷ സാധ്യത നിലനില്ക്കുന്നു.

സംഘര്ഷങ്ങളെ അപലപിച്ച കോണ്ഗ്രസ് ബംഗാള് അധ്യക്ഷന് അധീര് രഞ്ജന് ചൗധരി തിരഞ്ഞെടുപ്പ് പ്രഹസനമായി മാറിയെന്ന് വിമര്ശിച്ചു. തിരഞ്ഞെടുപ്പ് സംഘര്ഷങ്ങള് പരിശോധിക്കാന് ബിജെപി നിയോഗിച്ച രവിശങ്കര് പ്രസാദ് അധ്യക്ഷനായ വസ്തുതാന്വേഷണ സമിതി ബംഗാളില് തെളിവെടുപ്പ് നടത്തി. തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജികള് കൊല്ക്കത്ത ഹൈക്കോടതി തള്ളി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us