'ജാതി സെൻസസിനെ ബിജെപി എതിർക്കില്ല'; ഛത്തീസ്​ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അമിത് ഷാ

ജാതിസെൻസസ് നടത്തണമെന്ന് ഇൻഡ്യ മുന്നണി നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ബിജെപിയും ജാതിസെൻസസിന് അനുകൂലമാണെന്ന് നിലപാട് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.
'ജാതി സെൻസസിനെ ബിജെപി എതിർക്കില്ല'; ഛത്തീസ്​ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അമിത് ഷാ
Updated on

റായ്പൂർ: ജാതി സെൻസസിനെ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൃത്യമായ ആലോചനയ്ക്കു ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ഛത്തീസ്​ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പറഞ്ഞു. ജാതിസെൻസസ് നടത്തണമെന്ന് ഇൻഡ്യ മുന്നണി നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ബിജെപിയും ജാതിസെൻസസിന് അനുകൂലമാണെന്ന് നിലപാട് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.

ഛത്തീസ്​ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേൽ പ്രീ പെയ്ഡ് മുഖ്യമന്ത്രിയാണെന്നും അമിത് ഷാ പരിഹസിച്ചു. ഭൂപേഷ് ബാ​ഗേൽ കോൺ​ഗ്രസിന്റെ 'പ്രീ പെയ്ഡ്' മുഖ്യമന്ത്രി ആണ്. അദ്ദേഹത്തിന്റെ ടോക് ടൈം വാലിഡിറ്റി അവസാനിച്ചു എന്നും അമിത് ഷാ പറഞ്ഞു.

'ജാതി സെൻസസിനെ ബിജെപി എതിർക്കില്ല'; ഛത്തീസ്​ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അമിത് ഷാ
തെലങ്കാനയിൽ കോൺഗ്രസ് - സിപിഐഎം സഖ്യമില്ല; 17 സീറ്റുകളിൽ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും

ഭൂപേഷ് ബാ​ഗേൽ ഛത്തീസ്​ഗഡിനെ കോൺ​ഗ്രസിന്റെ എടിഎം ആക്കിയെന്നും അമിത് ഷാ ആരോപിച്ചു. 'ഭൂപേഷ് ബാ​ഗേൽ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ബാ​ഗേൽ വീണ്ടും മുഖ്യമന്ത്രിയായാൽ ആയിരക്കണക്കിന് കോടികൾ ഖജനാവിൽ നിന്ന് പ്രീ പെയ്ഡ് കാർഡ് ഉപയോ​ഗിച്ച് പിൻവലിക്കും'. അഴിമതി ആരോപണങ്ങളുന്നയിച്ച് അമിത് ഷാ പറഞ്ഞു.

നവംബർ ഏഴിനാണ് ഛത്തീസ്​ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ്. 'ഒരു എംഎൽഎയെയോ മന്ത്രിയെയോ തിരഞ്ഞെടുക്കാനാവരുത് നിങ്ങൾ വോട്ടു ചെയ്യുന്നത്. നിങ്ങളുടെ വോട്ടാണ് ഛത്തീസ്​ഗഡിന്റെ ഭാവി രൂപപ്പെടുത്തുക, അതോർമ്മ വേണം'. അമിത് ഷാ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com