തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി; കോൺ​ഗ്രസിനെ പിന്തുണക്കും, കാരണമിതാണ്

ബി ആർ എസുമായി ബലാബലം പരീക്ഷിക്കുന്ന കോൺഗ്രസിന് ശർമിളയുടെ പാർട്ടി നൽകുന്ന പിന്തുണ കരുത്താവുമെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി; കോൺ​ഗ്രസിനെ പിന്തുണക്കും, കാരണമിതാണ്
Updated on

ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ വൈഎസ്ആർ തെലങ്കാന പാർട്ടി മത്സരിക്കാനില്ലെന്ന് വൈ എസ് ശർമിള. പാർട്ടി കോൺഗ്രസിനെ പിന്തുണക്കും. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ ബിആർഎസിന് ​ഗുണകരമാകുന്നവിധത്തിൽ വോട്ട് ഭിന്നിച്ചു പോകാതിരിക്കാനാണ് ഈ തീരുമാനമെന്നും ശർമിള അറിയിച്ചു. ബി ആർ എസുമായി ബലാബലം പരീക്ഷിക്കുന്ന കോൺഗ്രസിന് ശർമിളയുടെ പാർട്ടി നൽകുന്ന പിന്തുണ കരുത്താവുമെന്നാണ് വിലയിരുത്തൽ.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി; കോൺ​ഗ്രസിനെ പിന്തുണക്കും, കാരണമിതാണ്
തെലങ്കാനയിൽ കോൺഗ്രസ് - സിപിഐഎം സഖ്യമില്ല; 17 സീറ്റുകളിൽ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും

ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധ ഭരണവും അവസാനിപ്പിക്കാനാണ് വൈഎസ്ആർ തെലങ്കാന പാർട്ടി ഇങ്ങനെയൊരു ത്യാഗത്തിനു തയ്യാറായതെന്നും ശർമിള വ്യക്തമാക്കി ‘ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിവിധ മണ്ഡലങ്ങളിലെ കോൺഗ്രസിന്റെ വോട്ട് വിഹിതത്തെ നേരിട്ടു ബാധിക്കുമെന്നാണ് സർവേ ഫലങ്ങളും മറ്റു റിപ്പോർട്ടുകളും പറയുന്നത്. അതിനാൽ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന ത്യാഗത്തിന് ഞങ്ങൾ തയ്യാറാകുന്നു. സംസ്ഥാനത്തിന്റെ പൊതു താൽപര്യം സംരക്ഷിക്കുന്നതിനും ഭൂരിപക്ഷം ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിനു പരിഹാരം കാണുന്നതിനും വേണ്ടിയാണ് ഈ നീക്കം’’– ശർമിള പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി; കോൺ​ഗ്രസിനെ പിന്തുണക്കും, കാരണമിതാണ്
ഛത്തീസ്ഗഢിൽ 'മോദി കി ഗ്യാരൻ്റി';വീട്ടമ്മമാർക്ക് 12,000 രൂപ വാർഷിക ധനസഹായം,500 രൂപയ്ക്ക് പാചക വാതകം

ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളാണ് ശർമ്മിള. കോൺഗ്രസിൽ ലയിക്കാനോ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനോ ഉള്ള സന്നദ്ധത അറിയിച്ചിട്ടും നേതൃത്വത്തിൽനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് വൈ എസ് ശർമ്മിള നേരത്തെ പറഞ്ഞിരുന്നു. തെലങ്കാനയിലെ 119 സീറ്റുകളിലും സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. ശർമ്മിള പലൈർ മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്നും ഭർത്താവ് അനിൽ കുമാറും അമ്മ വിജയമ്മയും സ്ഥാനാർത്ഥികളാകുമെന്നും നേരത്തെ സൂചനകളുണ്ടായിരുന്നു. ഇവയെല്ലാം തിരുത്തിക്കൊണ്ടാണ് വൈഎസ്ആർ തെലങ്കാന പാർട്ടി മത്സരരം​ഗത്തേക്കില്ലെന്ന തീരുമാനം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നവംബർ 30നാണ് തെലങ്കാനയിൽ വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com