'ഏറ്റുമുട്ടലിന് 40 മിനിറ്റ് മുമ്പ് തന്നെ വീരപ്പൻ മരിച്ചിരുന്നു': പുതിയ വാദം ചര്‍ച്ചയാവുന്നു

വീരപ്പനൊപ്പം ഉണ്ടായിരുന്ന ഗ്രനേഡ് സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ശിവസുബ്രഹ്മണ്യം
'ഏറ്റുമുട്ടലിന് 40 മിനിറ്റ് മുമ്പ് തന്നെ  വീരപ്പൻ മരിച്ചിരുന്നു': പുതിയ വാദം ചര്‍ച്ചയാവുന്നു
Updated on

ബെം​ഗളൂരു: കുപ്രസിദ്ധനായ കൊള്ളക്കാരനും കള്ളക്കടത്തുകാരനുമായ വീരപ്പൻ മരിച്ച് രണ്ട് പതിറ്റാണ്ടാകുമ്പോഴും അദ്ദേഹത്തിന്റെ മരണത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി ശിവസുബ്രഹ്മണ്യം വെള്ളിയാഴ്ച പുറത്തിറക്കിയ വീരപ്പൻ സാഗ: റൈസ് ആൻഡ് ഫാൾ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ ചർച്ചയാവുകയാണ്. ദൗത്യസംഘത്തിന്റെ ഏറ്റുമുട്ടലിന് 40 മിനിറ്റ് മുമ്പ് തന്നെ മറ്റൊരു ഏറ്റുമുട്ടലിൽ വീരപ്പൻ മരിച്ചതായാണ് പി ശിവസുബ്രഹ്മണ്യം പുസ്‍തകത്തിൽ പറയുന്നത്.

ശിവസുബ്രഹ്മണ്യം അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നു. താനത് നിഷേധിക്കുന്നില്ലെന്ന് വീരപ്പനെ വധിച്ച ദൗത്യസംഘം തലവനായ ഡിജിപി കെ വിജയകുമാർ പറയുന്നു. വീരപ്പനോടും കൂട്ടരോടും കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ലെന്നും അതുകൊണ്ട് ഏറ്റുമുട്ടേണ്ടിവന്നെന്നും വിജയകുമാർ തന്റെ പുസ്തകമായ 'വീരപ്പൻ ചേസിംഗ് ദ ബ്രിഗാൻഡി'ൽ പറയുന്നുണ്ട്. സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് മേധാവിയായ മുൻ ഡിജിപി ശങ്കർ ബിദാരി, വിജയ് കുമാർ പറയുന്നത് താൻ വിശ്വസിക്കുന്നുവെന്ന് വ്യക്തമാക്കി.

വീരപ്പൻ ആരാധകനായ, ബിആർ ഹിൽസിൽ ജോലി ചെയ്തിരുന്ന വിവേക് ​​ജോയപ്പ പറഞ്ഞതിങ്ങനെ, “രാജ്യത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ചെലവേറിയ മനുഷ്യവേട്ടയായതിനാൽ എല്ലാവരും സത്യം അറിയാൻ ആഗ്രഹിക്കുന്നു. വീരപ്പന്‍ എങ്ങനെ മരിച്ചുവെന്നതിനെ കുറിച്ചുള്ള രണ്ട് വാദങ്ങളും ശ്രദ്ധ നേടുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ്. ഒന്ന്, കുറ്റവാളിയായ ഒരാള്‍ ആരെയും വിശ്വസിച്ച് ആ ആംബുലന്‍സില്‍ കയറുകയില്ല. രണ്ട്, കൈ ബോംബ് സ്‌ഫോടനത്തിന് യാതൊരു തെളിവുമില്ല.', സിസിടിവി ദൃശ്യങ്ങളും എഫ്‌ഐആറും പൊലീസ് ഒരിക്കലും പരസ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വീരപ്പനൊപ്പം ഉണ്ടായിരുന്ന ഗ്രനേഡ് സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അയാൾക്ക് സത്യം അറിയാം. എന്നാൽ അയാളുടെ ചുണ്ടുകൾക്ക് വിലങ്ങിട്ടിരിക്കുകയാണ്. സത്യം അറിയാവുന്ന അയാളാണ് സംസാരിക്കേണ്ടതെന്നും ശിവസുബ്രഹ്മണ്യം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com