രാജസ്ഥാനിൽ ബിജെപി ജയിച്ചാൽ ആരായിരിക്കും മുഖ്യമന്ത്രി? രാജ്യവർധൻ റാത്തോഡ് പറയുന്നു

നരേന്ദ്രമോദിയുടെ സദ്ഭരണവും കോൺ​ഗ്രസിന്റെ ഭരണത്തകർച്ചയും തമ്മിലുള്ള പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജസ്ഥാനിൽ ബിജെപി ജയിച്ചാൽ ആരായിരിക്കും മുഖ്യമന്ത്രി? രാജ്യവർധൻ റാത്തോഡ് പറയുന്നു
Updated on

ജയ്പൂർ: രാജസ്ഥാനിൽ പാർട്ടി ഭരണത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി നേതാവ് രാജ്യവർധൻ സിംഗ് റാത്തോഡ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണവും കോൺ​ഗ്രസിന്റെ ഭരണത്തകർച്ചയും തമ്മിലുള്ള പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജസ്ഥാനിൽ ബിജെപി ജയിച്ചാൽ ആരായിരിക്കും മുഖ്യമന്ത്രി? രാജ്യവർധൻ റാത്തോഡ് പറയുന്നു
ഛത്തീസ്ഗഢിൽ കോൺഗ്രസ് ജാഗ്രതയിൽ; റായ്പൂരിലെത്താൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം, റിസോർട്ട് ബുക്ക് ചെയ്തു

"ഇതൊരു സുവർണദിനമാണ്. നരേന്ദ്രമോദിയുടെ സദ്ഭരണവും കോൺ​ഗ്രസിന്റെ ഭരണത്തകർച്ചയും തമ്മിലാണ് പോരാട്ടം. വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും"- അദ്ദേഹം പറഞ്ഞു. വോട്ടിം​ഗ് ശതമാനം ഉയർന്നത് അധികാരമാറ്റം ജനങ്ങൾ ആ​ഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിൽ ബിജെപി ജയിച്ചാൽ ആരായിരിക്കും മുഖ്യമന്ത്രി? രാജ്യവർധൻ റാത്തോഡ് പറയുന്നു
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം

രാജസ്ഥാനിൽ നേരിയ ഭൂരിപക്ഷത്തിന് ബിജെപി വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചിരിക്കുന്നത്. എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടമില്ലെന്നും ബിജെപി വൻവിജയം നേടുമെന്നുമാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ രാജ്യവർധൻ റാത്തോഡ് പറയുന്നത്. ബിജെപി ജയിച്ചാൽ ആരായിരിക്കും മുഖ്യമന്ത്രിയാവുക എന്ന ചോദ്യത്തിന് അക്കാര്യം പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം മറുപടി നൽകി. "എല്ലാം ശരിയായ സമയത്ത് നടക്കും. ഫലം പുറത്തുവന്നുകഴിഞ്ഞാൽ പാർട്ടി നേതൃത്വം തീരുമാനിക്കും ആരാണ് മന്ത്രിസഭയെ നയിക്കേണ്ടതെന്ന്. അതൊരു കൂട്ടായ പരിശ്രമമാണ്. ആരെങ്കിലും നയിക്കും എന്നേയുള്ളു. അത് ആരാണെന്ന് ശരിയായ സമയത്ത് പാർട്ടി പ്രഖ്യാപിക്കും"- രാജ്യവർധൻ‌ സിംഗ് റാത്തോഡ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com