'ഭാരത് ജോഡോ ഇഫക്ട്'; തെലങ്കാനയില്‍ 70 സീറ്റില്‍ വിജയം പ്രവചിച്ച് കോണ്‍ഗ്രസ്

കെസിആറിന്റെ രാജഭരണം അവസാനിപ്പിച്ച് സംസ്ഥാനത്ത് മെച്ചപ്പെട്ട ഭരണം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് നിരീക്ഷകന്‍
'ഭാരത് ജോഡോ ഇഫക്ട്'; തെലങ്കാനയില്‍ 70 സീറ്റില്‍ വിജയം പ്രവചിച്ച് കോണ്‍ഗ്രസ്
Updated on

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. 119 ല്‍ 60 സീറ്റിലും കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ കെസിആറിന്റെ ബിആര്‍എസിന് 33 സീറ്റില്‍ മാത്രമാണ് ലീഡ് എന്നത് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. സംസ്ഥാനത്ത് അന്തിമ ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റില്‍ വിജയിക്കുമെന്ന് തെലങ്കാനയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നിരീക്ഷകന്‍ മണിക്‌റാവു താക്കറെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിന്റെ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കുമാണെന്നും മണിക് റാവു പറഞ്ഞു. 18 ദിവസമായിരുന്നു തെലങ്കാനയില്‍ രാഹുല്‍ ഭാരത് ജോഡോ യാത്ര നടത്തിയത്. കെസിആറിന്റെ രാജഭരണമായിരുന്നു സംസ്ഥാനത്തെന്നും മെച്ചപ്പെട്ട ഭരണം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഭാരത് ജോഡോ ഇഫക്ട്'; തെലങ്കാനയില്‍ 70 സീറ്റില്‍ വിജയം പ്രവചിച്ച് കോണ്‍ഗ്രസ്
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം

കെസിആര്‍ പരസ്യത്തിനായി വന്‍തുകയാണ് സംസ്ഥാനത്ത് ഒഴുക്കിയത്. ഫാംഹൗസില്‍ ഇരുന്നുകൊണ്ടാണ് അദ്ദേഹം സര്‍ക്കാരിനെ നയിച്ചത്. ആര്‍ക്കും തൊഴില്‍ നല്‍കിയില്ല. താഴേത്തട്ടില്‍ പൗരന്മാരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് മുന്നോട്ട് പോയത്. വിവേകത്തോടെ കോണ്‍ഗ്രസ് കാര്യങ്ങള്‍ കൈകാര്യം ചെയ്തു.' മണിക് റാവു താക്കറെ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com