മധ്യപ്രദേശില്‍ ചൗഹാനോ കമല്‍നാഥോ? അഞ്ചാം വിജയം തേടി ബിജെപി, പ്രതികാരം വീട്ടാൻ കോൺഗ്രസ്

ഒമ്പത് എക്‌സിറ്റ് പോളുകളിൽ നാലെണ്ണം ബിജെപി വലിയ മാർജിനില്‍ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്
മധ്യപ്രദേശില്‍ ചൗഹാനോ കമല്‍നാഥോ? അഞ്ചാം വിജയം തേടി ബിജെപി, പ്രതികാരം വീട്ടാൻ കോൺഗ്രസ്
Updated on

ന്യൂഡൽഹി: മധ്യപ്രദേശിന്റെ ജനവിധി എന്തെന്ന് അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒമ്പത് എക്‌സിറ്റ് പോളുകളിൽ നാലെണ്ണം ബിജെപി വലിയ മാർജിനില്‍ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. ആ നാല് എക്‌സിറ്റ് പോളുകളിൽ മൂന്നെണ്ണത്തിൽ 230 സീറ്റുകളിൽ 139-ലധികം നേടുമെന്നും പ്രവചിക്കുന്നു.

എതിരാളികൾക്ക് മേൽ വലിയ വിജയം തന്നെ കരസ്ഥമാക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷയെങ്കിലും അതിനോട് എക്സിറ്റ് പോളുകൾ വിയോജിക്കുകയാണ്. സർക്കാർ രൂപീകരണത്തിന് ആവശ്യമായ 116+ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും ഓരോ പോളിലും ബിജെപിയും കോൺഗ്രസിന് അടുത്ത് തന്നെയുണ്ട്. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ മൂന്നിലും ബിജെപിക്ക് അനുകൂലമായിട്ടാണ് മധ്യപ്രദേശ് ജനവിധിയെഴുതിയത്.

കോൺഗ്രസിനും മുൻ മുഖ്യമന്ത്രി കമൽനാഥിനും 2020-ന്റെ പ്രതികാരത്തിനുള്ള അവസരമാണിത്. 2020-ൽ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിക്കൊപ്പം ചേർന്നതിനെ തുടർന്ന് സർക്കാർ വീഴുന്നത് പാർട്ടിക്ക് കാണേണ്ടി വന്നു. 5 വർഷമായി ബിജെപി കൈവശം വച്ചിരുന്ന സംസ്ഥാനം കമൽനാഥും സംഘവും തിരിച്ച് പിടിച്ച് രണ്ടുവർഷത്തിന് ശേഷമായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്.

മധ്യപ്രദേശില്‍ ചൗഹാനോ കമല്‍നാഥോ? അഞ്ചാം വിജയം തേടി ബിജെപി, പ്രതികാരം വീട്ടാൻ കോൺഗ്രസ്
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം

'ഇതിന് ഉത്തരവാദികൾ ഒന്ന് ഓർക്കുക, ഇന്ന് എന്ന ദിവസത്തിന് ശേഷം നാളെ ഉണ്ടാകും. അതിന് ശേഷം മറ്റെന്നാളുമുണ്ടാകും,' എന്ന് കമൽനാഥ് അന്ന് പറഞ്ഞിരുന്നു. ആ ദിവസമായിരിക്കുമോ ഈ വോട്ടെണ്ണല്‍ ദിനമെന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് കോൺഗ്രസ്.

മധ്യപ്രദേശില്‍ ചൗഹാനോ കമല്‍നാഥോ? അഞ്ചാം വിജയം തേടി ബിജെപി, പ്രതികാരം വീട്ടാൻ കോൺഗ്രസ്
ഛത്തീസ്ഗഢിൽ കോൺഗ്രസ് ജാഗ്രതയിൽ; റായ്പൂരിലെത്താൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം, റിസോർട്ട് ബുക്ക് ചെയ്തു

എന്നാൽ ശിവരാജ് സിംഗ് ചൗഹാൻ ഇഞ്ചോടിഞ്ച് മത്സരമുണ്ടാകാനുളള സാധ്യതയെ തള്ളിക്കകളയുകയാണ്. സംസ്ഥാനത്ത് ബിജെപിയുടെ പ്രവർത്തന മികവിനെ അംഗീകരിക്കുമെന്നാണ് ശിവരാജ് സിംഗ് ചൗഹാന്റെ പക്ഷം. ബിജെപി മോദി ഫാക്ടറിലും ഏറെ പ്രതീക്ഷ വെക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com