മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

അഞ്ച് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഒറ്റ സീറ്റിലേക്ക് ചുരുങ്ങി
മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
Updated on

ഐസ്വാള്‍: മിസോറാമില്‍ വമ്പിച്ച ഭൂരിപക്ഷവുമായി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്. 40 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് വിജയിച്ചു. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് 10 സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ തവണ ഒറ്റ സീറ്റില്‍ വിജയിച്ച ബിജെപി ഒരു സീറ്റ് കൂടി നേടി നിലമെച്ചപ്പെടുത്തിയപ്പോള്‍ അഞ്ച് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഒന്നിലേക്ക് ചുരുങ്ങി.

എംഎന്‍എഫിന് കനത്ത പരാജയം നേരിട്ടതോടെ മുഖ്യമന്ത്രി സോറംതംഗ ഗവര്‍ണറെ കണ്ട് രാജി കത്ത് കൈമാറി. പാര്‍ട്ടിയുടെ പരാജയത്തിനൊപ്പം സ്വന്തം തോല്‍വി കൂടിയാണ് സോറംതാഗയുടെ രാജി വേഗത്തിലാക്കിയത്. ഐസ്വാള്‍ ഈസ്റ്റ്-1ല്‍ 2101 വോട്ടുകള്‍ക്ക് സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ ലാല്‍തന്‍സംഗയാണ് സോറംതാംഗയെ പരാജയപ്പെടുത്തിയത്. കരുത്തുകാട്ടിയ സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ലാല്‍ദുഹോമ സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ ജയിച്ചുകയറി. ഉപമുഖ്യമന്ത്രി തവന്‍ലൂയക്കും ജയിക്കാനായില്ല.

മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
തെലങ്കാനയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ്; നിരീക്ഷകർ ഡൽഹിക്ക്

മിസോറാമില്‍ എല്ലാ പാര്‍ട്ടികള്‍ക്കും കേവല ഭൂരിപക്ഷമായ 21 ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. അതിനെ മറികടന്നുള്ള വിജയമാണ് സോറം പീപ്പീള്‍ മൂവ്മെന്റ് നേടിയത്. പോസ്റ്റല്‍ വോട്ടുകളില്‍ എംഎന്‍എഫ് മൂന്‍തൂക്കം നേടിയെങ്കിലും ഇവിഎം വോട്ടുകള്‍ എണ്ണിയപ്പോള്‍ ലീഡ് നിലനിര്‍ത്താനായില്ല. കഴിഞ്ഞ തവണ എംഎന്‍എഫ് 27 സീറ്റിലും സെഡ്പിഎം 8 സീറ്റിലുമായിരുന്നു വിജയിച്ചത്.

ഭരണവിരുദ്ധ വികാരമാണ് എംഎന്‍എഫിന് തിരിച്ചടിയായതെങ്കില്‍ യുവാക്കള്‍ക്കിടയിലെ സ്വാധീനമാണ് സോറം പീപ്പിള്‍സ് മൂവ്മെന്റിന് കരുത്തായത്. അതേസമയം ഇത്തവണ നേരത്തെയുള്ള പ്രചാരണങ്ങളും രാഹുല്‍ ഗാന്ധിയുടെ റാലിയുമെല്ലാം കോണ്‍ഗ്രസിന് അനുകൂലമായി മാറുവെന്ന വിലയിരുത്തലുണ്ടായെങ്കിലും പാര്‍ട്ടി തകര്‍ന്നടിഞ്ഞ നിലയിലാണ്. അതിനിടെ സംസ്ഥാനത്തെ പരാജയം അപ്രതീക്ഷിതമെന്ന് മിസോറാം ബിജെപി അധ്യക്ഷന്‍ പ്രതികരിച്ചു. ജനവിധി മാനിക്കുന്നു. അപ്രതീക്ഷിതമാണ് തിരിച്ചടി. 2018 ല്‍ ഒരു സീറ്റ് ലഭിച്ച ബിജെപി ഇത്തവണ രണ്ട് സീറ്റ് നേടി നിലമെച്ചപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അധ്യക്ഷന്‍ നദ്ദയുടെ കീഴിയില്‍ മിസോറാമില്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ബിജെപി അധ്യക്ഷന്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com