ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്നത് കുറ്റമാണെങ്കില്‍ ഇനിയും ആ കുറ്റം ചെയ്യും: ഡാനിഷ് അലി

താന്‍ ഒരിക്കലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. അംറോഹയിലെ ജനങ്ങള്‍ സാക്ഷികളാണ്
ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്നത് കുറ്റമാണെങ്കില്‍ ഇനിയും ആ കുറ്റം ചെയ്യും: ഡാനിഷ് അലി
Updated on

ന്യൂഡല്‍ഹി: തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള ബിഎസ്പിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ഡാനിഷ് അലി. മായാവതിയുടെ തീരുമാനം നിര്‍ഭാഗ്യകരമാണ്. താന്‍ ഒരിക്കലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. അംറോഹയിലെ ജനങ്ങള്‍ ഇതിന് സാക്ഷികളാണ്. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ത്തിട്ടുണ്ട്, അത് തുടരും. ഇത് ചെയ്യുന്നത് കുറ്റമാണെങ്കില്‍ താന്‍ ആ കുറ്റം ചെയ്തു, അതിനുള്ള ശിക്ഷ അനുഭവിക്കാന്‍ താന്‍ തയ്യാറാണെന്നും ഡാനിഷ് അലി പറഞ്ഞു.

ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഡാനിഷ് അലിയെ പുറത്താക്കിയ വിവരം ബിഎസ്പി അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് നേരത്തെ തന്നെ ഡാനിഷ് അലിയോട് വ്യക്തമാക്കിയിരുന്നതായും എന്നാല്‍ അദ്ദേഹം അത് ലംഘിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു. 2018ല്‍ കര്‍ണാടകയില്‍ ദേവഗൗഡയുടെ കീഴില്‍ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഡാനിഷ് അലി. ആ സമയത്ത് ബിഎസ്പിയും ദേവഗൗഡയുടെ ജനതാ പാര്‍ട്ടിയും ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന വ്യവസ്ഥയില്‍ ഡാനിഷ് അലിക്ക് അംറോഹയില്‍ നിന്ന് ടിക്കറ്റ് നല്‍കി. എന്നിട്ടും ഡാനിഷ് അലി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നും അതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നുവെന്നും ബിഎസ്പിയുടെ പ്രസ്താവനയില്‍ പറയുന്നു.

ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്നത് കുറ്റമാണെങ്കില്‍ ഇനിയും ആ കുറ്റം ചെയ്യും: ഡാനിഷ് അലി
കോണ്‍ഗ്രസിനെ പിന്തുണച്ചു, കോണ്‍ഗ്രസ് തിരിച്ചും; ഡാനിഷ് അലിയെ ബിഎസ്പി പുറത്താക്കിയതിന് പിന്നില്‍

ഡാനിഷ് അലിയെ ബിഎസ്പി അനാവശ്യമായി പുറത്താക്കിയതാണെന്ന് കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ അജയ് റായ് പ്രതികരിച്ചു. ഡാനിഷ് അലി ജനങ്ങളുടെ ശബ്ദം ശക്തമായി ഉയര്‍ത്തുന്ന നേതാവാണ്. ബിജെപിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും എതിരെ നിലകൊള്ളുന്ന ഡാനിഷ് അലിയെ പുറത്താക്കിയ തീരുമാനം പാവപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും ദുര്‍ബലപ്പെടുത്തും. അലിയെയും അദ്ദേഹം നിലകൊള്ളുന്ന എല്ലാറ്റിനെയും ശക്തിപ്പെടുത്താന്‍ തങ്ങള്‍ എല്ലാം ചെയ്യുമെന്നും അജയ് റായ് പറഞ്ഞു.

ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്നത് കുറ്റമാണെങ്കില്‍ ഇനിയും ആ കുറ്റം ചെയ്യും: ഡാനിഷ് അലി
'അനാവശ്യമായി പുറത്താക്കി'; ഡാനിഷ് അലിയെ പുറത്താക്കിയതില്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസില്‍ ചേരുമോ എന്ന ചോദ്യത്തിന് തീരുമാനമെടുത്തിട്ടില്ലെന്നാണ് ഡാനിഷ് അലി മറുപടി പറഞ്ഞത്. ഡാനിഷ് അലി എംപിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ബിഎസ്പിയെ പ്രേരിപ്പിച്ചത് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെ ബിജെപി അംഗം രമേശ് ബിദുരി ഡാനിഷ് അലിക്ക് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഇതും ബിഎസ്പിയെ ചൊടിപ്പിച്ചെന്നാണ് വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com