കര്‍ണാടക തിരഞ്ഞെടുപ്പ്; ബിജെപി ചെലവ് 196 കോടി, കോണ്‍ഗ്രസ് ചെലവില്‍ 300% വര്‍ധനവെന്ന് റിപ്പോർട്ട്

2018നെ അപേക്ഷിച്ച് ബിജെപി ഇത്തവണ 60% അധികതുക ചെലവഴിച്ചു
കര്‍ണാടക തിരഞ്ഞെടുപ്പ്; ബിജെപി ചെലവ് 196 കോടി, കോണ്‍ഗ്രസ് ചെലവില്‍ 300% വര്‍ധനവെന്ന് റിപ്പോർട്ട്
Updated on

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചെലവഴിച്ചത് 196.7 കോടി രൂപ. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് 136.90 കോടി ചെലവഴിച്ചു. ഇതിനേക്കാള്‍ 40 ശതമാനം കൂടുതലാണ് ബജെപി ചെലവഴിച്ച തുക.

149.36 കോടി പാര്‍ട്ടി ആവശ്യങ്ങള്‍ക്കും 47.33 കോടി രൂപ സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് ബിജെപി ചിലവഴിച്ചത്. അതില്‍ തന്നെ 78.10 കോടി പരസ്യത്തിന് വിനിയോഗിച്ചു. താരപ്രചാരകരുടെയും മറ്റ് നേതാക്കളുടേയും യാത്രാ ചെലവായി ബിജെപി സംസ്ഥാന ഘടകം 37.64 കോടി രൂപയും കേന്ദ്ര ഓഫീസ് 8.05 കോടി രൂപയും ചെലവഴിച്ചു. മാര്‍ച്ച് 29 മുതല്‍ മെയ് 15 വരെ നടത്തിയ സര്‍വേയ്ക്കായി പാര്‍ട്ടി 5.90 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി മൊത്തം 136.90 കോടി രൂപ ചെലവഴിച്ചതില്‍ 79.44 കോടി രൂപ പാര്‍ട്ടി പ്രചാരണത്തിനും 45.6 കോടി സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടിയാണ് ഉപയോഗിച്ചത്. 2018 ലെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി 122.68 കോടിയും കോണ്‍ഗ്രസ് 34.48 കോടിയുമാണ് ചെലവഴിച്ചത്. 2018നെ അപേക്ഷിച്ച് ബിജെപി ഇത്തവണ 60% അധികവും കോണ്‍ഗ്രസിന്റെ ചെലവ് അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 300% വര്‍ധിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com