നാഗ്പൂരില്‍ 10 ലക്ഷം പേരുമായി കോണ്‍ഗ്രസ് റാലി നടത്തും; ഖാര്‍ഗെ,സോണിയ, രാഹുല്‍,പ്രിയങ്ക പങ്കെടുക്കും

റാലി സംഘാടനവുമായി ബന്ധപ്പെട്ട് ഇന്ന് മഹാരാഷ്ട്രയില്‍ യോഗം നടന്നു.
നാഗ്പൂരില്‍ 10 ലക്ഷം പേരുമായി കോണ്‍ഗ്രസ്  റാലി നടത്തും; ഖാര്‍ഗെ,സോണിയ, രാഹുല്‍,പ്രിയങ്ക പങ്കെടുക്കും
Updated on

ന്യൂഡല്‍ഹി: വരുന്ന സ്ഥാപകദിനത്തില്‍ നാഗ്പൂരില്‍ പത്ത് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കൂറ്റന്‍ റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഡിസംബര്‍ 28ന് നടക്കുന്ന റാലിയില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും.

നാഗ്പൂരില്‍ 10 ലക്ഷം പേരുമായി കോണ്‍ഗ്രസ്  റാലി നടത്തും; ഖാര്‍ഗെ,സോണിയ, രാഹുല്‍,പ്രിയങ്ക പങ്കെടുക്കും
കര്‍ണാടക തിരഞ്ഞെടുപ്പ്; ബിജെപി ചെലവ് 196 കോടി, കോണ്‍ഗ്രസ് ചെലവില്‍ 300% വര്‍ധനവെന്ന് റിപ്പോർട്ട്

റാലി സംഘാടനവുമായി ബന്ധപ്പെട്ട് ഇന്ന് മഹാരാഷ്ട്രയില്‍ യോഗം നടന്നു. എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം നടക്കുന്നത്.

നാഗ്പൂരില്‍ 10 ലക്ഷം പേരുമായി കോണ്‍ഗ്രസ്  റാലി നടത്തും; ഖാര്‍ഗെ,സോണിയ, രാഹുല്‍,പ്രിയങ്ക പങ്കെടുക്കും
സംസ്ഥാനത്തെ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ തിരിച്ചുവരും; തെലങ്കാന വിജയത്തില്‍ ആന്ധ്ര കോണ്‍ഗ്രസ്‌

യോഗത്തില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാനാ പട്ടോള്‍, മുന്‍ മന്ത്രി ബാലാസാഹേബ് തോറാട്ട്, പ്രതിപക്ഷ നേതാവ് വിജയ് വഡേട്ടിവാര്‍, മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍ എന്നിവരടക്കമുള്ള മുതിര്‍ന്ന സംസ്ഥാന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com