'പാര്ലമെന്റ് അതിക്രമം നിര്ഭാഗ്യകരം'; സമഗ്ര അന്വേഷണം നടക്കുകയാണെന്ന് പ്രധാനമന്ത്രി

ഡിസംബര് 13നാണ് സന്ദര്ശക ഗാലറിയിൽ നിന്ന് രണ്ട് യുവാക്കള് ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി കളര് സാനിസ്റ്റര് പ്രയോഗിച്ച് ഭീതിപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചത്.

dot image

ന്യൂഡല്ഹി: പാര്ലമെന്റ് അതിക്രമത്തില് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം നിര്ഭാഗ്യകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ലോക്സഭാ സ്പീക്കര് അതീവ ഗൗരവത്തോടെ നടപടികള് കൈകൊണ്ടിട്ടുണ്ടെന്നും സംഭവത്തെ ലാഘവത്തോടെ കാണുന്നില്ലെന്നും മോദി പറഞ്ഞു. ദേശീയ മാധ്യത്തോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

'പാര്ലമെന്റില് അരങ്ങേറിയ സംഭവങ്ങളെ ഒരുഘട്ടത്തില് പോലും ലാഘവത്തോടെ സമീപിച്ചിട്ടില്ല. അതിനാലാണ് സ്പീക്കര് അതീവഗൗരവത്തോടെ വിഷയത്തില് നടപടി സ്വീകരിച്ചത്. സംഭവത്തില് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്.' പ്രധാനമന്ത്രി പറഞ്ഞു.

ഇതിന് പിന്നിലെ ഘടകങ്ങള്, പദ്ധതികള് തുടങ്ങിയവയെല്ലാം മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതും ഒരുപോലെ പ്രധാനമാണ്. തുറന്ന മനസ്സോടെ അന്വേഷണം നടത്തണം. വിവാദങ്ങളില് നിന്നും പ്രതികരണങ്ങളില് നിന്നും പിന്മാറണമെന്നും മോദി കൂട്ടിച്ചേര്ത്തു. സംഭവം നടന്ന് നാലാം ദിവസമാണ് ഇക്കാര്യത്തില് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.

ബിനോയ് വിശ്വത്തെ സിപിഐ സെക്രട്ടറിയാക്കിയ വിഷയത്തിൽ കെ ഇ ഇസ്മായിലിന് മറുപടിയുമായി പി പ്രസാദ്

ഡിസംബര് 13നാണ് സന്ദര്ശക ഗാലറിയിൽ നിന്ന് രണ്ട് യുവാക്കള് ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി കളര് സാനിസ്റ്റര് പ്രയോഗിച്ച് ഭീതിപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചത്. 2001ലെ പാര്ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്ഷികദിനത്തിലാണ് യുവാക്കളുടെ അതിക്രമം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us