ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് ഘടകങ്ങള്‍ അയോധ്യയിലേക്ക്. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന് കോണ്‍ഗ്രസ് കമ്മിറ്റികള്‍ അയോധ്യ സന്ദര്‍ശിക്കും. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി അയോധ്യ സന്ദര്‍ശിക്കണമെന്നും ഉത്തര്‍പ്രദേശ് പിസിസി ആവശ്യപ്പെടും. രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഏറ്റവും കൂടുതല്‍ ദിവസം സഞ്ചരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. എന്നാല്‍ അയോധ്യയിലൂടെ യാത്ര കടന്നുപോകുന്നില്ല.
ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നാണ് അയോധ്യ സന്ദര്‍ശിക്കുക. ഉച്ചയോടെയാണ് നേതാക്കളുടെ അയോധ്യ ക്ഷേത്ര ദര്‍ശനം നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് സരയു നദിയിലും മറ്റ് ക്ഷേത്രങ്ങളിലും നേതാക്കള്‍ ദര്‍ശനം നടത്തും. ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ നേതൃത്വത്തിലാണ് നേതാക്കളുടെ അയോധ്യ സന്ദര്‍ശനം.
ആക്രമണത്തിന് ശമനമില്ലാതെ ഗാസ; 100 ദിവസം പിന്നിട്ട് യുദ്ധം, കൊല്ലപ്പെട്ടത് 23,968 പേർഅയോധ്യ പ്രതിഷ്ഠ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ മറ്റ് ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നതില്‍ നേതാക്കള്‍ക്ക് വിലക്കില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പിസിസികള്‍ അയോധ്യയിലേക്ക് പോകുന്നത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് അയോധ്യ സന്ദര്‍ശിക്കുന്നുണ്ട്.