ജാ‍ർഖണ്ഡ് മുഖ്യമന്ത്രിയെ കാണാനില്ല; ഭൂമി കുംഭകോണക്കേസിൽ ഹേമന്ത് സോറനെ തിരഞ്ഞ് ഇഡി

ഭൂമി കുംഭകോണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് ഇഡി സോറനെ തിരയുന്നത്
ജാ‍ർഖണ്ഡ് മുഖ്യമന്ത്രിയെ കാണാനില്ല; ഭൂമി കുംഭകോണക്കേസിൽ ഹേമന്ത് സോറനെ തിരഞ്ഞ് ഇഡി
Updated on

ഡൽഹി: ജാ‍ർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കാണാനില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹിയിലെ ഹേമന്ത് സോറന്റെ വസതിയിലെത്തിയ ഇഡിക്ക് അദ്ദേഹത്തെ കാണ്ടെത്താനായില്ല. മുഖ്യമന്ത്രി എവിടെയാണെന്ന് വ്യക്തതയില്ലെന്നാണ് ഇഡി പറയുന്നത്. ഭൂമി കുംഭകോണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് ഇഡി സോറനെ തിരയുന്നത്.

ഹേമന്ത് സോറൻ ഇന്നലെ ദില്ലിയിൽ എത്തിയിരുന്നു. ഇതറിഞ്ഞ് ഇഡി രാവിലെ ഹേമന്ത് സോറൻ്റെ ഡൽഹിയിലെ വീട്ടിൽ എത്തിയെങ്കിലും അവിടെ നിന്ന് അ‍ർദ്ധരാത്രിയോടെ പോയെന്നാണ് അറിയാനായത്. എന്നാൽ ഹേമന്ത് സോറൻ ജനുവരി 31 ന് ഇഡിക്ക് മുന്നിൽ ഹാജരാകുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റിയതുമായി ബന്ധപ്പെട്ട കുംഭകോണക്കേസിലാണ് ഇപ്പോൾ സോറനെ ഇഡി തിരയുന്നത്. കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 20112 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും. ഛാവി രഞ്ജൻ സാമൂഹ്യ ക്ഷേമ വകുപ്പ് ഡിറക്ടറായും റാഞ്ചിയുടെ ഡെപ്യൂട്ടി കമ്മീഷണറായും ജോലി ചെയ്തിരുന്നു.

ജാർഖണ്ഡിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ജനുവരി 20ന് ഏഴ് മണിക്കൂറോളം സോറനെ ഇഡി ചോദ്യം ചെയ്തിരുന്നു. സോറന്റെ റാഞ്ചിയിലെ ഔദ്യോഗിക വസതിയിലായിരുന്നു ചോദ്യം ചെയ്യൽ. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഭയപ്പെടുന്നില്ലെന്നും വെടിയുണ്ടകളെ നേരിടുമെന്നുമാണ് ചോദ്യം ചെയ്യലിന് ശേഷം പ്രവർത്തകരോട് സംവദിക്കവെ സോറൻ പറഞ്ഞത്

ഇരു കേസുകളിലുമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ സോറന് നിരവധി തവണ ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെന്നാണ് നിരന്തരമായുള്ള ഇഡി നോട്ടീസിനോട് സോറന്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com