പഞ്ചാബിൽ ബിജെപി ശിരോമണി അകാലിദൾ സഖ്യമില്ല..?; ച‍ർച്ച പരാജയം

ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് ഈ സഖ്യത്തിൽ താത്പര്യമില്ല
പഞ്ചാബിൽ ബിജെപി ശിരോമണി അകാലിദൾ സഖ്യമില്ല..?; ച‍ർച്ച പരാജയം
Updated on

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ സഖ്യംചേർന്ന് മത്സരിക്കാനായുള്ള ബിജെപി ശിരോമണി അകാലിദൾ ചർച്ച പരാജയം. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് ഈ സഖ്യത്തിൽ താത്പര്യമില്ലെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

പഞ്ചാബിലെ 13 സീറ്റുകളിലും ചണ്ഡീഗഡിലെ ഒരു സീറ്റിലും ഇന്‍ഡ്യ സഖ്യത്തിന്‍റെ ഭാഗമായല്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ആം ആദ്മി പാർട്ടിയുടെ പ്രഖ്യാപനമാണ് ബിജെപി നിലപാട് മാറാൻ കാരണം. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‍രിവാൾ വരുന്ന 10-15 ദിവസത്തിനകം 14 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. 14 സീറ്റുകളും ആം ആദ്മി തൂത്ത് വാരുമെന്നാണ് കെജ്‍രിവാൾ പറഞ്ഞത്.

ശിരോമണി അകാലിദൾ കർഷക പ്രക്ഷോഭം, സിഖ് തടവുകാരുടെ മോചിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ബിജെപിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. 2020-ൽ അന്തരിച്ച ശിരോമണി അകാലിദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചത് കാർഷിക നിയമങ്ങൾക്കെതിരായി കർഷക പ്രക്ഷോഭത്തിന്റെ പേരിലാണ്.

പഞ്ചാബിൽ ബിജെപി ശിരോമണി അകാലിദൾ സഖ്യമില്ല..?; ച‍ർച്ച പരാജയം
'ബിജെപി ഒറ്റക്ക് 370 സീറ്റുകള്‍ നേടും'; തിരഞ്ഞെടുപ്പിനൊരുങ്ങിയെന്ന പ്രഖ്യാപനവുമായി നരേന്ദ്രമോദി

Related Stories

No stories found.
logo
Reporter Live
www.reporterlive.com