നാഷണൽ കോൺഫറൻസ് ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെ; വിശദീകരണവുമായി ഒമർ അബ്ദുള്ള

ഫറൂഖ് അബ്ദുള്ള പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചു
നാഷണൽ കോൺഫറൻസ് ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെ; വിശദീകരണവുമായി ഒമർ അബ്ദുള്ള
Updated on

ശ്രീനഗർ: നാഷണൽ കോൺഫറൻസ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയുടെ ഭാഗമാണെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. നാഷണൽ കോൺഫറൻസ് ഇൻഡ്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നും ജമ്മു കശ്മീരിലെയും ലഡാക്കിലെയും ആറ് ലോക്‌സഭാ സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസുമായി ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഇൻഡ്യ മുന്നണിയുടെ ഭാഗമായിരുന്നു. ഇപ്പോഴും മുന്നണിയുടെ ഭാഗമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ആശയം. രണ്ട് ബോട്ടിൽ യാത്ര ചെയ്യുന്നതിൽ അർത്ഥമില്ല എന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ കോൺഫറൻസ് ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെ; വിശദീകരണവുമായി ഒമർ അബ്ദുള്ള
തൃണമൂൽ നേതാവ് മഹുവ മൊയ്‌ത്രക്ക് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ സമൻസ്; തിങ്കളാഴ്ച ഹാജരാകണം

ഇൻഡ്യ മുന്നണിക്കെതിരെ ഫെബ്രുവരി 15ന് ഒമർ അബ്ദുല്ലയുടെ പിതാവ് ഫാറൂഖ് അബ്ദുല്ല രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് പൊരുതുമെന്നായിരുന്നു ഫാറൂഖ് അബ്ദുല്ല പറഞ്ഞത്. ഇതേ തുടർന്നാണ് വിശദീകരണവുമായി ഉമർ അബ്ദുല്ല രംഗത്തെത്തിയത്.

നാഷണൽ കോൺഫറൻസ് ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെ; വിശദീകരണവുമായി ഒമർ അബ്ദുള്ള
വിഴിഞ്ഞം തുറമുഖം വൈകിയ കേസ്; അദാനി ഗ്രൂപ്പുമായി കേരളം പോരിനില്ല: ആർബിട്രേഷൻ കേസിൽ നിന്ന് പിന്മാറും

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് നാനൂറിലേറെ സീറ്റുകളെന്ന ലക്ഷ്യം സാധ്യമാണെന്നു ഒമർ അബ്ദുല്ല പറഞ്ഞിരുന്നു. പരസ്പരം കലഹിക്കുന്നതു പ്രതിപക്ഷത്തിന്റെ ദൗർബല്യമാണെന്നും ഇതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഗുണകരമാവുകയെന്നും ഇൻഡ്യ മുന്നണിയിലെ അംഗം കൂടിയായ അദ്ദേഹം പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com