യുപി കോൺസ്റ്റബിൾ പരീക്ഷ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണി; വൈറലായി ചിത്രം

വ്യാജ കാർഡിൽ ഉദ്യോഗാർത്ഥി സണ്ണി ലിയോണിയുടെ ചിത്രം അപ്ലോഡ് ചെയ്തതാണെന്നാണ് കേസ് അന്വേഷിച്ച കനൗജ് പൊലീസ് അറിയിച്ചത്

dot image

ലഖ്നൗ: പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെൻറ് പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിൻറെ പേരും ചിത്രവും. അഡ്മിറ്റ് കാർഡിൻറെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്മെൻറ് ആൻഡ് പ്രൊമോഷൻ ബോർഡിൻറെ (യുപിപിആർബി) വെബ്സൈറ്റിൽ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള രജിസ്ട്രേഷനിലാണ് ഇങ്ങനെ വ്യാജ അഡ്മിറ്റ് കാർഡ് കണ്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കനൗജിലെ തിരവ എന്ന സ്ഥലത്തുള്ള സോനശ്രീ മെമ്മോറിയൽ ഗേൾസ് കോളേജാണ് പരീക്ഷാ കേന്ദ്രമായി കാർഡിൽ അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡാണിത്. രജിസ്ട്രേഷൻ സമയത്ത് ഉപയോഗിച്ച മൊബൈൽ നമ്പർ യുപിയിലെ മഹോബയിൽ താമസിക്കുന്നയാളുടേതാണ്. എന്നാൽ രജിസ്ട്രേഷൻ ഫോമിൽ നൽകിയിരിക്കുന്ന വിലാസം മുംബൈയിലെയാണ്.

അഡ്മിറ്റ് കാർഡൊക്കെ വന്നെങ്കിലും പരീക്ഷയെഴുതാൻ ഉദ്യോഗാർത്ഥിയെത്തിയില്ലെന്ന് കോളേജ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു. വ്യാജ കാർഡിൽ ഉദ്യോഗാർത്ഥി സണ്ണി ലിയോണിയുടെ ചിത്രം അപ്ലോഡ് ചെയ്തതാണെന്നാണ് കേസ് അന്വേഷിച്ച കനൗജ് പൊലീസ് അറിയിച്ചത്. ശനിയാഴ്ച ആരംഭിച്ച പരീക്ഷയിൽ ഉദ്യോഗാർത്ഥികളായി ആൾമാറാട്ടം നടത്തിയതിന് ഉത്തർപ്രദേശിൽ 120-ലധികം പേരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.

'സീത'യുടെ പേര് മൃഗങ്ങള്ക്ക് നല്കരുത്; ഹര്ജിക്കൊപ്പം അപേക്ഷയും വെക്കാന് വിഎച്ച്പി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us