കാൻപൂർ: രാഹുൽ ഗാന്ധിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ച് ഉത്തർപ്രദേശ് കോൺഗ്രസ്. ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് രാഹുൽ ഗാന്ധിയെ ശ്രീകൃഷ്ണനായും യുപി കോൺഗ്രസ് നേതാവ് അജയ് റായിയെ അർജുനനായും ചിത്രീകരിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കാൺപൂരിലാണ് ഈ പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്.
കുരുക്ഷേത്ര യുദ്ധ വേളയിൽ തേര് തെളിക്കുന്ന ശ്രീകൃഷ്ണനായി രാഹുൽ ഗാന്ധിയും യോദ്ധാവായ അർജുനനായി അജയ് റായിയെയും ആണ് ചിത്രീകരിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് സന്ദീപ് ശുക്ലയാണ് ഈ പോസ്റ്ററിന് പിന്നിൽ. ആധുനിക കാലത്തെ ശ്രീകൃഷ്ണന്റെ അവതാരമായാണ് രാഹുൽ ഗാന്ധിയെ കാണുന്നതെന്നാണ് ശുക്ല പറഞ്ഞത്.
'ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ, പാണ്ഡവരോടുള്ള കൗരവരുടെ ശത്രുതയെ പ്രതിരോധിച്ചതുപോലെ അദ്ദേഹത്തിന്റെ ഉദ്ദേശവും ശുദ്ധമാണ്. അന്ന് ശ്രീകൃഷണൻ സ്നേഹത്തിന്റെ സന്ദേശമാണ് പകർന്നത്. അതുപോലെ ഈ കലിയുഗത്തിൽ രാഹുൽ ഗാന്ധി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്നു. അജയ് രത്-ജി തൻ്റെ അരികിൽ നിന്ന് ബിജെപിയെ നേരിടാൻ തയ്യാറായ അർജുനൻ്റെ വേഷം അവതരിപ്പിക്കുന്നു, അദ്ദേഹത്തെ അങ്ങനെയാണ് പോസ്റ്ററുകളിൽ ചിത്രീകരിച്ചിരിക്കുന്നത്'. ശുക്ല പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്ര ഘണ്ടാകർ വഴിയാണ് കടന്ന് പോകുക. സ്ഥലത്ത് രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകളും ബാനറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി; ഉചിതമായ സമയത്ത് നടപ്പാക്കും