ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകൾ വ്യാജമെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ

21.08 ലക്ഷം ഉപയോ​ഗമല്ലാത്ത കാ‌ർഡുകൾ കണ്ടെത്തി. ഇത്തരം സിം കാർഡുകൾ പ്രവർത്തനര​ഹിതമാക്കാൻ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ ആവശ്യപ്പെട്ടു.
ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകൾ വ്യാജമെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ
Updated on

ഡൽ​ഹി : ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകളും വ്യാജമാണെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ. ഡി ഒ ടി നടത്തിയ സ‍ർവ്വെ പ്രകാരമാണ് ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകൾക്ക് വ്യാജമെന്ന് കണ്ടെത്തിയത്. വ്യാജ തിരിച്ചറിയൽ രേഖയോ വിലാസമോ ഉപയോ​ഗിച്ചാണ് ഇത്തരം കാ‌ർഡുകൾ‌ നിർമ്മിച്ചിരിക്കുന്നത്. എയർടെൽ, എംടിഎൻഎൽ , ബിഎസ്എൻഎൽ , റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നി ടെലികോം സേവന ദാതാക്കൾക്ക് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് ഇത്തരം വിവരങ്ങളെ അടിസ്ഥാനമാക്കി വ്യജ ഉപഭോക്തക്കളുടെ ഒരു ലിസ്റ്റ് നൽകുകയും ചെയ്തു. അവരുടെ രേഖകൾ അടിയന്തിരമായി പുനഃപരിശോധിക്കാനും കണ്ടെത്തിയവരുടെ കണക്ഷൻ വിച്ഛേദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ ടെലികോം സേവന ദാതാക്കൾ നൽകുന്ന കുറഞ്ഞത് 21 ലക്ഷം സിം കാർഡുകളിലും വ്യാജ രേഖകൾ ഉപയോഗിക്കുന്നു. ഇത്തരം നമ്പറുകളിൽ ഭൂരിഭാഗവും വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിന് ഉപയോഗിക്കുന്നതായാണ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് നടത്തിയ സർവ്വെയിൽ പറയുന്നത്. 114 കോടി മൊബൈൽ ഫോൺ കണക്ഷനുകളിൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് & ഡിജിറ്റൽ ഇൻ്റലിജൻസ് യൂണിറ്റ് (AI&DIU) നടത്തിയ സർവ്വെയിലാണ് 21 ലക്ഷം സിം കാർഡുകൾ വ്യാജമെന്ന് കണ്ടെത്തിയത്.

1.92 കോടി സിം കാർഡുകൾക്ക് പരിശോധിച്ചതിൽ ഉപഭോക്തക്കൾക്ക് ഉപയോ​ഗിക്കാവുന്ന ഒമ്പത് സിം കാർഡുകളുടെ പരിധി മറികടന്ന് ഒരു വ്യക്തി വളരെയധികം മൊബൈൽ കണക്ഷനുകൾ ഉപയോ​ഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകളിലും സബ്‌സ്‌ക്രൈബർ ഡാറ്റാബേസിൽ തിരിച്ചറിയൽ രേഖകൾ ഇല്ലെന്നും വിലാസത്തിൻ്റെ തെളിവുകൾ തെറ്റായി നൽകിയവരുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

പൗരന്മാർക്ക് തങ്ങളുടെ പേരിൽ നൽകിയിട്ടുള്ള മൊബൈൽ കണക്ഷനുകൾ അറിയാനും അവർ അപേക്ഷിച്ചിട്ടില്ലാത്ത ഏതെങ്കിലും സിം കാർഡ് ഉണ്ടെങ്കിൽ അതിൻ്റെ കണക്ഷൻ വിച്ഛേദിക്കാനും കഴിയുന്ന പൗര കേന്ദ്രീകൃത സംരംഭമായ സഞ്ചാര് സാഥിയുടെ ഭാഗമായാണ് രാജ്യവ്യാപകമായി സിം കാർഡുകളുടെ വിശകലനം ആരംഭിച്ചത്. 'സഞ്ചാർ സാഥി' പോർട്ടൽ ഉപയോഗിക്കുമ്പോൾ ശരിയായ ​ഡാറ്റകൾ നൽക്കണം. 21.08 ലക്ഷം ഉപയോ​ഗമല്ലാത്ത കാ‌ർഡുകൾ കണ്ടെത്തി. ഇത്തരം സിം കാർഡുകൾ പ്രവർത്തനര​ഹിതമാക്കൻ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com