'മൊബൈൽ ഫോൺ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓർമ്മയില്ല'; ഇഡിയോട് അരവിന്ദ് കെജ്‌രിവാൾ

കെജ്‌രിവാളാണ് ഡൽഹി മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരനെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി ഡൽഹി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞത്
'മൊബൈൽ ഫോൺ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓർമ്മയില്ല'; ഇഡിയോട് അരവിന്ദ് കെജ്‌രിവാൾ
Updated on

ന്യൂഡൽഹി: മദ്യനയം രൂപീകരിക്കുമ്പോൾ താൻ ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന മൊബൈൽ ഫോൺ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓർമ്മയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്. മദ്യനയ കേസിലെ മറ്റൊരു പ്രതിയായ സമീർ മഹേന്ദ്രുവിനോട് കെജ്‌രിവാൾ സംസാരിച്ചതായി പറയപ്പെടുന്ന ഫോണിൽ നിന്ന് കുറച്ച് തെളിവുകൾ ലഭിക്കുമെന്നാണ് ഇഡിയുടെ പ്രതീക്ഷ. എന്നാൽ അത് എവിടെ എന്ന് ഓർമ്മയില്ലെന്നാണ് ചോദ്യം ചെയ്യലിനിടെ കെജ്‌രിവാൾ പറഞ്ഞത്.

മഹേന്ദ്രുവിനോട് ഫോണിൽ സംസാരിച്ചതായും വിജയ് നായർ തൻ്റെ ആളാണെന്നും അദ്ദേഹത്തെ വിശ്വസിക്കാമെന്നും കെജ്‌രിവാൾ പറഞ്ഞിട്ടുള്ളതായിയും ഇഡി ആരോപിച്ചു. ആം ആദ്മി പാർട്ടിയുടെ മീഡിയ ഇൻ-ചാർജായിരുന്ന വിജയ് നായർ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് ഇഡി കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. കൂടാതെ ഇതിലൂടെ കെജ്‌രിവാൾ സർക്കാരിന് 100 കോടി രൂപ ലഭിച്ചതായും കണ്ടെത്തിയിരുന്നു. കെജ്‌രിവാളാണ് ഡൽഹി മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരനെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി ഡൽഹി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞത്.

നയം രൂപീകരിക്കുന്നതിലും കിക്ക്ബാക്ക് ആവശ്യപ്പെടുന്നതിലും കുറ്റകൃത്യത്തിൻ്റെ വരുമാനം കൈകാര്യം ചെയ്യുന്നതിലും കെജ്‌രിവാൾ നേരിട്ട് ഇടപ്പെട്ടതായും അദ്ദേഹത്തിൻ്റെ പങ്കും ഇഡി കോടതിയിൽ എടുത്ത് പറഞ്ഞിരുന്നു. എന്നാൽ അഴിമതിയുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കി കെജ്‌രിവാൾ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടി ​നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ വ്യാഴാഴ്ച കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 28 വരെ കെജ്‌രിവാൾ ഇഡിയുടെ കസ്റ്റഡിയിലായിരിക്കും.

'മൊബൈൽ ഫോൺ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓർമ്മയില്ല'; ഇഡിയോട് അരവിന്ദ് കെജ്‌രിവാൾ
പാകിസ്താൻ അധിനിവേശ കശ്മീർ ഇന്ത്യയുമായി ലയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്: രാജ്‌നാഥ് സിംഗ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com